റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ഇനിയൊരു ചിത്രം പിറക്കില്ലേ? ഇല്ലെന്നാണ് മോളിവുഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. തിരക്കഥാകൃത്തുക്കളും സംവിധായകരുമായ റാഫിയും മെക്കാര്‍ട്ടിനും ഉടക്കിപ്പിരിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.
പുതുമുഖ സംവിധായകനായ ഫസലിന്റെ ബോംബെ ദോസ്ത് എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇരുവരും. ഏപ്രില്‍ 14ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചതിന് കാരണവും മറ്റൊന്നല്ലെന്ന് പറയപ്പെടുന്നു.
ബോംബെ ദോസ്തിന് വേണ്ടി തിരക്കഥയെഴുതാമെന്നേറ്റ മെക്കാര്‍ട്ടിന്‍ തനിക്ക് ഇനി റാഫിയോടൊത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് ഫെഫ്കയെ അറിയിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും തമ്മില്‍ തെറ്റിയത് ബോംബെ ദോസ്തിന്റെ നിര്‍മ്മാതാവായ അമേരിക്കന്‍ മലയാളിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
എന്നാല്‍ മെക്കാര്‍ട്ടിനും താനും തമ്മില്‍ തെറ്റിയെന്ന വാര്‍ത്ത റാഫി നിഷേധിച്ചു. മെക്കാര്‍ട്ടിനുമായി നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. ചിത്രത്തിന് വേണ്ടി വാങ്ങിയ അഡ്വാന്‍സ് ഞാന്‍ തിരിച്ചു നല്‍കിയെന്ന പേരില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. പൃഥ്വിരാജിന്റെ ഡേറ്റില്ലാത്തതു മൂലമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റി വച്ചതെന്നാണ് സംവിധായകനായ ഫസല്‍ നല്കുന്ന വിശദീകരണം. അതേസമയം ഇരുവരും തമ്മിലുള്ള ഉടക്ക് തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കരിയറിന്റെ തുടക്കകാലം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന റാഫിയും മെക്കാര്‍ട്ടിനും പുതുക്കോട്ടയിലെ പുതുമണവാളന്, സൂപ്പര്മാന്, പഞ്ചാബിഹൗസ്, തെങ്കാശിപ്പട്ടണം. ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല