ലണ്ടന്‍: ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളായ ടോക്ക് ടോക്ക് തങ്ങളുടെ വരിക്കാര്‍ക്ക് അശ്ലീല സൈറ്റുകള്‍ തടയാനുളള സംവിധാനം ഒരുക്കുന്നു. ഇന്റര്‍നെറ്റ് സേവനം ആവശ്യപ്പെടുമ്പോള്‍ തന്നെ പോണ്‍ ഫില്‍റ്റര്‍ വേണമോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ബ്രട്ടനിലെ ബ്രോഡ്ബാന്‍ഡ് ഭീമന്‍മാരായ ടോക്ക് ടോക്ക് രാജ്യത്ത് ആദ്യമായി ആന്റ്ി പോര്‍ണോഗ്രാഫി സംവിധാനമൊരുക്കുന്നത്. ഏതാണ്ട നാല് മില്യണ്‍ വരിക്കാരാണ് ഇവര്‍ക്ക് രാജ്യമെമ്പാടുമായി ഉളളത്.
ഓണ്‍ലൈന്‍ ഗെയിമുകള്‍, ഈ റീഡര്‍, ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കാവുന്ന മറ്റ് അശ്ലീല സംവിധാനങ്ങള്‍ എന്നിവയ്ക്ക് തടയിടാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. അടുത്ത മാര്‍ച്ചോടെ ഒരു മില്യണ്‍ വരിക്കാര്‍ പുതിയ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി കമ്പനി വ്ൃത്തങ്ങള്‍ അറിയിച്ചു. നിലവിലുളള വരിക്കാര്‍ക്കും പുതിയ വരിക്കാര്‍ക്കും ഒരുപോലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മേയ് മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ വരിക്കാര്‍ക്ക് കണക്ഷന് അപേക്ഷിക്കുമ്പോള്‍ തന്നെ പോണ്‍ ഫില്‍ട്ടര്‍ വേണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാനുളള സൗകര്യമുണ്ട്.അടുത്തിടെ ഗൂഗിള്‍ നടത്തിയ പഠനത്തില്‍ ജനപ്രീയമായ അഞ്ച് അശ്ലീല സൈറ്റുകളില്‍ ബ്രിട്ടനില്‍ നിന്നുളള 15 മില്യണ്‍ ആളുകള്‍ ഒരുമാസം സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ രണ്ട് ശതമാനം 17 വയസ്സില്‍ താഴെയുളള കുട്ടികളാണ്.അശ്ലീല സൈറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യുവാനുള്ള സംവിധാനം ബ്രോഡ്ബാന്‍ഡ് കമ്പനികള്‍ ഒരുക്കണമെന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തലത്തില്‍ ഉത്തരവ് ഇറങ്ങിയിരുന്നു.ഈ പരിഷ്ക്കാരം ആദ്യമായി നടപ്പിലാക്കി ടോക്ക് ടോക്ക് മാതൃകയാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല