ലണ്ടന്‍: രോഗവുമായി ജീവന്‍മരണ പോരാട്ടത്തിലേര്‍പ്പെട്ട് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് അവടെയും ദുരിതം. ചെലവു ചുരുക്കല്‍ ഏര്‍പ്പെടുത്തിയതോടെ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് കിടക്കാന്‍ കിടക്കകളോ, റൂമിലേക്ക് എത്തിക്കുവാന്‍ ട്രോളികളോ ഇല്ലാത്ത അവസ്ഥയാണ്. ആശുപത്രിയിലെത്തുന്ന രോഗികള്‍ ഒരു കിടക്കക്ക് വേണ്ടി ഏകദേശം 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായി അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. രോഗികളെ അധികവും ആശുപത്രിയിലെ ട്രോളികളില്‍ തന്നെ കിടത്തേണ്ട ഗതികേടിലാണ് തങ്ങളെന്ന് എ ആന്‍ഡ് ഇ നഴ്‌സുമാര്‍ അറിയിച്ചു.
ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്ത കാരണം രോഗികള്‍ ആംബുലന്‍സില്‍ തന്നെ കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇനി കിടക്കാന്‍ സ്ഥലം കിട്ടിയാല്‍ തന്നെ അവിടെത്തിക്കാനുളള ട്രോളിക്കായി ഏകദേശം ആറ് മണിക്കൂര്‍ 23 മിനിട്ട് കാത്തിരിക്കണം. വരാന്തകളിലും മറ്റും കിടത്തി രോഗികളെ ചികിത്സിക്കേണ്ടി വരുന്നത് കുടുംബാംഗങ്ങളിലും ആശുപത്രി ജീവനക്കാരുടെ ഇടയിലും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന് റോയല്‍ കോളേജിലെ നഴ്‌സിംഗ് ചീഫ് പീറ്റര്‍ കാര്‍ട്ടര്‍ പറഞ്ഞു.
20 ബില്യണ്‍ പൗണ്ടിന്റെ ചെലവു ചുരുക്കല്‍ നടപടികളാണ് എന്‍എച്ച്എസില്‍ ഏര്‍പ്പെടുത്തിയിരുന്നത്. രോഗികളെ ട്രോളിക്കായി കാത്തിരിപ്പിക്കുന്നത് ക്രൂരതയാണന്നും ്അത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും ഗവണ്‍മെന്റ് തയ്യാറല്ലന്നും ആരോഗ്യ മന്ത്രി സൈമണ്‍ ബേണ്‍സ് അറിയിച്ചു. എന്നാല്‍ ഡേവിഡ് കാമറൂണിന്റെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നടപടികള്‍ക്ക് വിലകൊടുക്കേണ്ടി വന്നത് രോഗികളാണന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല