ന്യൂയോര്‍ക്ക്: സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ പാടില്ലന്ന് മിറ്റ് റൂമ്നി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ മിറ്റ് റൂമ്നി കഴിഞ്ഞ ദിവസം വിര്‍ജീനിയിലെ ഒരു ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് ഈ പ്രസ്താവന നടത്തിയത്. വിവാഹം എന്നത് ആണും പെണ്ണും തമ്മിലാണ് നടക്കേണ്ടത്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയും വൈസ് പ്രസിഡന്റ് ജോയ് ബിഡനും സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വവര്‍ഗ്ഗ വിവാഹം വലിയൊരു ചര്‍ച്ചാ വിഷയമാകുമെന്ന കാര്യം ഉറപ്പായി.
എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണോ ഇതെന്ന കാര്യം വ്യക്തമാക്കാന്‍ റൂമ്നി തയ്യാറായില്ല.പ്രസംഗത്തിലുടനീളം ക്രിസ്ത്യന്‍ വിശ്വാസത്തേയും ദൈവത്തേയും കൂട്ടുപിടിച്ചാണ് റൂമ്നി സ്വവര്‍ഗ്ഗ വിവാഹത്തെ തളളിക്കളഞ്ഞത്. പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ശക്തമായ പോരാട്ടം നടക്കുന്ന സ്ഥലമാണ് വിര്‍ജീനിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല