പീറ്റര്‍ബറോയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ മേയ് 19 -ന് ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു. രാവിലെ 9 .30 ന് ഫാദര്‍ ഡേവിഡ് പോള്‍ കൊടിയേറ്റുന്നതോടെ തിരുനാളിന് തുടക്കമാവും.തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാദര്‍ ജോയ് ചേറാടിയില്‍,ഫാദര്‍ മാത്യു വണ്ടാളക്കുന്നെല്,ഫാദര്‍ ബെന്നി ജോസഫ്,ഫാദര്‍ സിറില്‍ ഇടമന,ഫാദര്‍ സാജു മുല്ലശ്ശേരി തുടങ്ങിയവര്‍ കാര്‍മികരായിരിക്കും.
കുര്‍ബാനയെതുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടത്തപ്പെടും.തിരുനാള്‍ ദിവസം അടിമ വയ്ക്കുന്നതിനു സൌകര്യം ഉണ്ടായിരിക്കും.തിരുനാളിന് മേളക്കൊഴുപ്പെകാന് എത്തുന്നത് ജോഷി ജോസഫ് നേതൃത്വം നല്കുന്ന ബ്രിക്കന് ഹെഡ് ദൃശ്യകല ചെണ്ടമേള ട്രൂപ്പാണ്.
തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിബി 07877 672230 മൈക്കിള്‍ 077912 78845
Address of the Church
Our Lady of Lourdes RC Church Welland Rd Dogsthorpe Peterborough PE1 3SP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല