ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അവസാന പന്തില്‍ ജയം. ഇതോടെ ചെന്നൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 158 റണ്‍സെടുത്തു. നായകന് ഗൗതം ഗംഭീര്‍ 43 പന്തുകളില്‍ നിന്ന് 62 റണ്‍സ് എടുത്തു. മെക്കല്ലം 37 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഹസ്സി 39 പന്തുകളില്‍ നിന്ന് 56 റണ്‍സ് എടുത്തു. ധോണി 21 പന്തുകളില്‍ നിന്ന് 28 റണ്‍സ് എടുത്തു. അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ സിക്സര്‍ നേടി ബ്രാവോ ജയിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല