ലണ്ടന്‍: മോട്ടോര്‍വേകളില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാത്തതിനാല്‍ വേഗപരിധി എഴുപത് മൈലില്‍ നിന്ന് എണ്‍പതാക്കി ഉയര്‍ത്താനാകില്ലന്ന് റിപ്പോര്‍ട്ട്. അപകടങ്ങള്‍ തടയുന്നതിന് മതിയായ ബാരിയറുകളും മറ്റും മോട്ടോര്‍വേകളില്‍ ഇല്ലാത്തത് വേഗപരിധി ഉയര്‍ത്താന്‍ തടസ്സമാകുന്നുണ്ട്. നിലവില്‍ മോട്ടാര്‍വേകളിലെ വേഗപരിധി മണിക്കൂറില്‍ 70 മൈലാണ്. ഇത് എണ്‍പതായി ഉയര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ. റോഡ് സേഫ്റ്റി ഫൗണ്ടേഷനാണ് 4350 മൈല്‍ വരുന്ന ബ്രിട്ടനിലെ മോട്ടോര്‍വേകളില്‍ പരിശോധന നടത്തിയത്.
മോട്ടോര്‍വേകളില്‍ ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്താത്തതും അക്‌സിഡന്റുകള്‍ തടയുന്ന ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാത്തതും നിലവില്‍ തന്നെ അപകടങ്ങളുടെ തോത് ഉയര്‍ത്തുന്നുണ്ട്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ വേഗപരിധി കൂട്ടുന്നത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കാനെ ഉപകരിക്കുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ എഴുപതാണ് വേഗപരിധിയെങ്കിലും ഡ്രൈവര്‍മാര്‍ എണ്‍പതിലാണ് പോകുന്നത്. പരിധി ഉയര്‍ത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ 90ല്‍ പോകാനുളള പ്രവണത കാണിക്കും. പൊതു ജനങ്ങള്‍ ഇതിനെ അനുകൂലിക്കുന്നില്ലെന്ന് ആര്‍എസ്എഫിന്റെ ഡയറക്ടര്‍ ജോവാന്‍ മാര്‍ഡന്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷമാണ് മോട്ടോര്‍വേകളിലെ വേഗപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുളള ശുപാര്‍ശ ട്രാന്‍പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാംമണ്ട് അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതി ഉടനെ നടപ്പാക്കില്ലെന്നും മോട്ടോര്‍വേകളുടെ സുരക്ഷയെ പറ്റി ഗൗരവമായി പഠിച്ചശേഷമേ നിയമം നടപ്പിലാക്കു എന്നും റോഡ് മിനിസ്റ്റര്‍ മൈക്ക് പെന്നിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല