1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2012

NHS അടക്കമുള്ള രാജ്യത്തെ പൊതുമേഖലയില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ശമ്പളം നടപ്പിലാക്കുമെന്ന വാര്‍ത്ത ഡെപ്യൂട്ടി പ്രധാനമന്ത്രി നിക് ക്ലെഗ്ഗ് നിഷേധിച്ചു. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുളള ഒരു തീരുമാനത്തിനും ഗവണ്‍മെന്റ് കൂട്ടു നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് ക്ലെഗ്ഗ് തീരുമാനം അറിയിച്ചത്.

പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് പ്രാദേശിക അടിസ്ഥാനത്തില്‍ കൂലിയില്‍ അല്‍പ്പസ്വല്‍പ്പം നീക്കുപോക്കുകള്‍ നടത്താന്‍ കഴിയുമോ എന്ന് ഗവണ്‍മെന്റ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അത്തരം തീരുമാനങ്ങളൊന്നും തന്നെ ധൃതിയില്‍ നടപ്പിലാക്കില്ലന്ന്് ക്ലെഗ്ഗ് അറിയിച്ചു. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പരാതികളെല്ലാം പരിഗണിച്ച ശേഷമേ ഗവണ്‍മെന്റ് ഒരു തീരുമാനത്തില്‍ എത്തുകയുളളു.- അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുട്ടികളെ സഹായിക്കാന്‍ നിരവധി പദ്ധതികള്‍ ഗവണ്‍മെന്റ് കൊണ്ടുവരുമെന്നും ക്ലെഗ്ഗ് പറഞ്ഞു. സമ്പന്നരായ കുട്ടികളും പാവപ്പെട്ട കുട്ടികളും തമ്മിലുളള അന്തരം കുറയ്ക്കുന്നതിനെക്കുറിച്ചും സാധാരണക്കാരായ കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥലങ്ങളിലെ അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുക തുടങ്ങിയ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്കായുളള പ്യൂപ്പിള്‍ പ്രീമിയം എന്ന പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയതു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.