വിദേശത്തുനിന്ന് പഠിക്കാനായി ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ ഭാവി ശോഭനമാക്കാന്‍ ഉപകരിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് മുതല്‍ കൂട്ടാണന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള പദ്ധതികള്‍ രാജ്യം തയ്യാറാക്കണമെന്നും പറയുന്ന ലേഖനം ഫിനാന്‍ഷ്യല്‍ ടൈംസാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടന്റെ ലോകോത്തര നിലവാരമുളള യൂണിവേഴ്‌സിറ്റികളാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന സ്ഥലമാണ് ബ്രിട്ടന്‍.
നിലവില്‍ നാല് ലക്ഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് ബ്രി്ട്ടന്‍ സ്റ്റുഡന്റ് വിസ നല്‍കുന്നത്്. അതായത് വിദേശ വിദ്യാര്‍ത്ഥികള്‍ വഴി ഏകദേശം 15 ബില്യണ്‍ പൗണ്ടിന്റെ വരുമാനം. എന്നാല്‍ ഇതിനുപരി ഈ വിദ്യാര്‍ത്ഥികള്‍ രാജ്യവുമായി സ്ഥാപിക്കുന്ന ബന്ധം ഭാവിയില്‍ രാജ്യത്തിന്റെ വ്യാപാര വ്യവസായ രംഗത്ത് ഉപയോഗപ്പെടുമെന്നതാണ് പ്രധാനപ്പെട്ട ഗുണം. താല്‍ക്കാലിക കുടിയേറ്റവും സ്ഥിരമായ കുടിയേറ്റവും തമ്മില്‍ വലിയ വ്യത്യാസമൊന്നും കണക്കുകള്‍ കാണിക്കുന്നില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ യുകെയില്‍ താമസിക്കുന്നവരെ ദീര്‍ഘകാല കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിദ്ശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് താല്‍ക്കാലികമായി കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെങ്കിലും വരും വര്‍ഷങ്ങളില്‍ രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പുറത്തേക്ക് പോകും. അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ മാറ്റിക്കളയും. കുടിയേറ്റം രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ്.എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സാമ്പത്തിക സാംസ്‌കാരിക മേഖലയ്ക്ക് ഒരു തരത്തിലും ഭീഷണി ഉയര്‍ത്തുന്നില്ലന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
പഠിക്കാനെത്തുന്നവരില്‍ 15 ശതമാനം മാത്രമാണ് രാജ്യത്ത് സ്ഥിരമായി തങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ മൂന്നിരട്ടി ആളുകള്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കുന്നുണ്ട്. പഠനത്തിനിടയില്‍ ജോലി ചെയ്യാനുളള സൗകര്യവും രാജ്യ്ത്തിന്റെ സാമ്പത്തികവളര്‍ച്ചക്ക് ഗുണം ചെയ്യും. ഒരു വിദ്യാര്‍ത്ഥി പഠിക്കാനുളള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കുന്നതിന് മുന്‍പേ രാജ്യമാണ് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കുളള വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയത് കാരണം ആസ്‌ട്രേലിയയിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒരു ഒഴുക്കു തന്നെ ഉണ്ടായി.
വിദേശ വിദ്യാര്‍ത്ഥികള്‍്ക്ക് സുരക്ഷിതമായി പഠിക്കാന്‍ പറ്റിയ സ്ഥലമാണ് ബ്രിട്ടനെന്ന ബോധം രാജ്യാന്തര തലത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുളള വഴി. മിടുക്കരായ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തന്നെ ആകര്‍ഷിച്ച് നിര്‍ത്തുന്നത് രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലകളുടെ വളര്‍ച്ചക്ക് സഹായിക്കും. വിദ്യാര്‍ത്ഥികളുടെ കൈമാറ്റം ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അടുത്ത തലമുറയെ നിയന്ത്രിക്കുന്നവരുമായുളള ബന്ധം നഷ്ടപ്പെടാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ വിസ നിയമങ്ങളും ഉയര്‍ന്ന ഫീസും പല വിദ്യാര്‍ത്ഥികളേയും മറ്റ് ഇടങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ പല യുകെ യൂണിവേഴ്‌സിറ്റികളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയി്പ്പ് നല്‍കുന്നു. നിലവില്‍ സ്റ്റുഡന്റ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറാനും മറ്റും കടുതത് നിയമക്കുരുക്കുകളാണ് ഉളളത്. വിസ നിഷേധിക്കുന്നവര്‍ക്ക് അപ്പീല്‍ നല്‍കാനുളള സൗകര്യം എടുത്തുകളഞ്ഞതും കൂടുതല്‍ പേരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വിസയും മറ്റും ശരിയാക്കാനുളള കാലതാമസവും വിദ്യാര്‍ത്ഥികളെ വലക്കുന്നുണ്ട്. അപേക്ഷിച്ച് മൂന്ന് ആഴ്ചക്കുളളില്‍ ലഭിക്കുമായിരുന്ന എല്ലോ കാര്‍ഡിനായി ഇപ്പോള്‍ ആറ് മാസം വരെ കാത്തിരിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല