പതിനൊന്നാമത് യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കണ്‍വെന്‍ഷനുള്ള ആരവങ്ങള്‍ ഉയര്‍ന്നതോടെ യു.കെയിലെ ക്‌നാനായ സമൂഹം ജൂണ്‍ മുപ്പതിനായി കാത്തിരിക്കുകയാണ്. കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള കിക്കോഫ് വര്‍ണ ശബളമായ ചടങ്ങില്‍ യു.കെ.കെ.സി.എ ട്രഷറര്‍ സാജന്‍ പടിക്കമ്യാലില്‍ ആതിഥേയ യൂണിറ്റായ വൂസ്റ്ററിന്റെ പ്രസി.ജോസ് വടക്കാം പറമ്പിലിന് നല്‍കി ഉദ്ഘാടനം ചെയ്തു.
കവന്‍ടിയിലെ ഷില്‍ട്ടണ്‍ വില്ലേജ് ഹാളില്‍ ലേവി പടപുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കിക്കോഫ് ഉദ്ഘാടനം ചെയ്തത്. മാത്തുക്കുട്ടി ആനകുത്തിക്കല്‍, ജിജോ മാധവപള്ളി, ജോബി അയത്തില്‍, തങ്കച്ചന്‍ കനകാലയം, സ്‌റ്റെബി ചെറിയാക്കല്‍, വിനോദ് കിഴക്കനാടിയില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. യൂണിറ്റു പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ കണ്‍വന്‍ഷന്‍ കമ്മറ്റികളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു.
വിവിധ കലാപരിപാടികളും വര്‍ണാഭമായ റാലിയും കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ പ്രവേശന ടിക്കറ്റുകള്‍ യൂണിറ്റ് ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല