സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി. ഏപ്രില്‍ 28 ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വാര്‍ഷിക പൊതുയോഗത്തില്‍ എസ്.എം.എ പ്രസിഡന്റ് ജോഷി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോയ് ഫ്രാന്‍സീസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
തുടര്‍ന്നു 2012 -13 ലെ ഭാരവാഹികളെയും എക്സിക്യുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി റെയ്നു തോമസ്, ജനറല്‍ സെക്രട്ടറിയായി വിന്‍സെന്റ് കുര്യാക്കോസ്, ട്രഷറര്‍ ആയി തോമസ് കൊച്ചാപ്പള്ളി എന്നിവരെയും അജി മംഗലത്ത്(വൈസ് പ്രസിഡന്റ്), സോഫി ജോയി (ജോയിന്റ് സെക്രട്ടറി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
എസ്.എം.എ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, നോട്ടിംഗ്ഹാം ബോയ്സ് അവതരിപ്പിച്ച ഗാനമേള എന്നിവ പരിപാടിയുടെ പ്രത്യേക ആകര്‍ഷകമായി. വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല