പരീക്ഷയ്ക്ക് മതനിന്ദാപരമായ ഉത്തരമെഴുതിയതിന് കൗമാരക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള സമി ഉള്ള(17) എന്ന വിദ്യാര്‍ത്ഥിയാണ് ഉത്തരക്കടലാസിലെ മതനിന്ദയുടെ പേരില്‍ അറസ്റ്റിലായത്.
കറാച്ചിയിലെ സ്കൂള്‍ അധികൃതരുടെ പരാതിപ്രകാരം ജനുവരി 29ന് അറസ്റ്റു നടന്നിരുന്നെങ്കിലും വിവരം ഇപ്പോള്‍മാത്രമാണ് പുറത്തുവരുന്നത്. ഉത്തരക്കടലാസില്‍ കുട്ടി എന്താണ് എഴുതിയതെന്നകാര്യം സ്കൂള്‍ അധികൃതരും പൊലീസും വെളിപ്പെടുത്തിയിട്ടില്ല.
ഉത്തരമെഴുതാന്‍ കഴിയാത്തതിലുള്ള മാനസികസമ്മര്‍ദ്ദമാണ് തന്നെ ഇത്തരമൊരു തെറ്റ്ചെയ്യാന് പ്രേരിപ്പിച്ചത് എന്നാണ് വിദ്യാര്‍ഥി വാദിക്കുന്നത്. അങ്ങനെ ചെയ്യേണ്ടി വന്നതില്‍ അങ്ങേയറ്റം ഖേദിക്കുന്നതായി സമി പരീക്ഷാ വിഭാഗത്തിന് മാപ്പെഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്.
മതനിന്ദ പ്രചരിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണം എന്നാണ് പാകിസ്ഥാനിലെ നിയമവ്യവസ്ഥയില്‍ പറയുന്നത്. അടുത്തിടെ ക്രിസ്ത്യന്‍ മതവിശ്വാസിയായ വീട്ടമ്മയ്ക്കെതിരെ മതിനിന്ദയുടെ പേരില്‍ കോടതി കര്‍ശനനിലപാടെടുത്തത് വന്‍ വാര്‍ത്തയായിരുന്നു.
ഈ നിയമപ്രകാരം രാജ്യത്ത് ഇതുവരെ ആരെയും വധിച്ചിട്ടില്ലെങ്കിലും ആരോപണങ്ങളുടെ പേരില്‍ തീവ്രമതവാദികള്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.
മതത്തിനെതിരെയോ പ്രവാചകനെതിരെയോ അഭിപ്രായം പറയുന്നവരെ ഇസ്ലാം വിരുദ്ധരായി ചിത്രീകരിക്കുകയാണ് പാകിസ്ഥാനിലെ പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല