ഹോസ്പിറ്റല്‍ ചാപ്പല്‍ മറ്റ് മതക്കാര്‍ക്കായി തുറന്നുകൊടുക്കാനുളള തീരുമാനത്തിനെതിരേ പളളി വികാരി രംഗത്ത്. ഡോര്സെറ്റിലുളള സെന്റ് ആന്‍സ് ആശുപത്രിയാണ് മറ്റ് മതവിഭാഗത്തിലുളളവര്ക്കായി തുറന്നുകൊടുക്കാന്‍ എന്‍എച്ച്എസ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ക്രിസ്ത്യാനികളെ പാര്ശ്വവല്ക്കരിക്കാനുളള തീരുമാനമാണന്നും ഇതില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നുമാണ് പളളി വികാരി ഫാ. സ്റ്റിവര്‍ട്ട് ടിംബ്രല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ ചാപ്പലില്‍ ഇരിക്കുന്ന ക്രിസ്ത്യന്‍ സംബന്ധമായ എല്ലാ സാമഗ്രികളും നീക്കം ചെയ്യണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ക്രിസ്ത്യന്‍ ആരാധന നടക്കുന്ന സമയത്ത് സാധനങ്ങള്‍ കൊണ്ട് വരാമെന്നും എന്നാല്‍ ആരാധന കഴിയുമ്പോള്‍ ചാപ്പലില്‍ നിന്നും അവ എടുത്തു മാറ്റണമേന്നുമാണ് നിര്‍ദേശം ലഭിച്ചിരുക്കുന്നത്.ബൈബിളും കുരിശും അടക്കമുള്ള യാതൊന്നും ചാപ്പലില്‍ വയ്ക്കാന്‍ അനുവദിക്കില്ല.
15 വര്‍ഷമായി ചാപ്പലില്‍ ജോലി ചെയ്യുന്ന ട്രിംബ്രല് അടുത്തിടെ ചാപ്പലിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 15,000പൗണ്ടിന്റെ ഫണ്ട് ശേഖരിച്ചിരുന്നു. നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എന്‍എച്ച്എസ് സെന്റ് ആന്‍സ് മാനസികാരോഗ്യ കേന്ദ്രം എല്ലാ വിഭാഗത്തിലുളള ജനങ്ങള്‍ക്കുമായി തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയപരമായി ഇതൊരു മികച്ച തീരുമാനമായിരിക്കും എന്നാല്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തേയും ക്രിസ്ത്യന്‍ വിശ്വാസത്തേയും സംബന്ധിച്ച് ഇതൊരു ശുഭകരമായ കാര്യമല്ല. ഇതൊരു ക്രിസ്ത്യന്‍ രാജ്യമാണ്. ഇവിടെ ക്രിസ്തീയ വിശ്വാസത്തെ പാര്ശ്വവല്ക്കരിക്കാനുളള ഏതൊരു തീരുമാനവും എതിര്‍ക്കപ്പെടേണ്ടതാണ്- ടിംബ്രല്‍ ചൂണ്ടിക്കാട്ടി.
ഹോസ്പിറ്റലില്‍ നിലവിലുളള ക്രിസ്തീയ വിശ്വാസപ്രകാരമുളള സാധനങ്ങളൊന്നും തന്നെ നശിപ്പിക്കുകയില്ലെന്നും അവ മാറ്റാന്‍ സൗകര്യമുളള മറ്റൊരു സ്ഥലം അന്വേഷിക്കുകയാണന്നും ഡോര്‍സെറ്റ് ഹെല്‍ത്തകെയര്‍ ട്രസ്റ്റ് വക്താവ് അറിയിച്ചു. മറ്റ് മതവിഭാഗക്കാര്‍ എത്തുന്നതിനൊപ്പം തന്നെ പളളിയുടെ വകയായി ഞയറാഴ്ച നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണന്നും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പളളിയുടെ ഭാഗത്തുനിന്നും എത്തിച്ച് നല്‍കുമെന്നും ട്രസ്റ്റിന്റെ കോഓഡിനേറ്റിങ്ങ് ചാപ്ലിന് ഫാ. മിഖായേല്‍ ഓട്ട്സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല