ലണ്ടന്‍: ഹണിമൂണ്‍ ആഘോഷിക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ ആനി ദിവാനിയെ കൊലപ്പെടുത്തിയതില്‍ ഭര്‍ത്താവ് ഷ്റിന്‍ ദിവാനിക്ക് പങ്കുണ്ടെന്ന് വീണ്ടും മൊഴി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈവാമഡോഡ ക്വാബേയാണ് നിര്‍ണായകമായ മൊഴി നല്‍കിയത്.മുന്‍പ് ദമ്പതികള്‍ യാത്ര ചെയ്ത ടാക്സി ഡ്രൈവറും ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു.
ആനി ദിവാനിയെ കഴിഞ്ഞ നവംബറില്‍ കേപ്ടൗണില്വെച്ചാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിവാനിയെ ഭര്‍ത്താവ് ഷ്റിനൊപ്പം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ഭര്‍ത്താവ് ഷ്റിനാണ് വാടകക്കൊലയാളിയായ തന്നെ കൃത്യം ചെയ്യാന്‍ നിയോഗിച്ചതെന്ന് ക്വാബ മൊഴിനല്‍കിയതായി പോലീസ് വെളിപ്പെടുത്തി. എന്നാല്‍ ഷ്റിന്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. അതിനിടെ തന്നെ പീഡിപ്പിച്ചശേഷം ഇത്തരമൊരു മൊഴി നല്കാന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ക്വാബ ആരോപിക്കുന്നത്.
ക്വാബയും കേസിലെ മറ്റ് ആരോപണവിധേയരായ സോലൈല്‍ എന്ഗെനിയും ടാക്സിെ്രെഡവര്‍ സോള ടോംഗോയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഹെന്ഡ്രിസ്കെ പറയുന്നു. കൊലപാതകശ്രമത്തിന് ടോംഗോയെ 18 വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.
മൊഴി നല്‍കിയതിന് അടുത്തദിവസം സംഭവം നടന്ന സ്ഥലവും ക്വാബേ കാണിച്ചുതന്നെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തു നിന്നും ബുള്ളറ്റ് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല