വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ സംഗമം ബ്രിസ്റ്റോളില്‍ നടക്കുന്നു. മെയ് 20ന് രാവിലെ 9 മുതല്‍ 6 വരെയാണ് സംഗമം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വെല്‍ക്കം ഡാന്‍സ് ബര്‍മിംഗ്ഹാമില്‍ നിന്നുള്ളവരാണ് അവതരിപ്പിക്കുന്നത്.
സംഗമത്തോടനുബന്ധിച്ച് രണ്ട് സെമിനാറുകളാണ് നടത്തുന്നത്. ഒന്ന് , ഇംഗ്ലണ്ടിലെ ക്രമസമാധാനപാലനത്തെയും അതിന്റെ നിയമ വശങ്ങളെക്കുറിച്ച് ബ്രിസ്റ്റോള്‍ മെട്രോപ്പോളീട്ടന് പോലീസ് ഓഫീസര്‍മാര്‍ ക്ലാസെടുക്കും. രണ്ടാമത്, കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ബര്‍മിംഗ്ഹാമിലെ കോളേജില്‍ സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവിയായ റീന ജേക്കബ് ക്ലാസ് നയിക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
വിലാസം: Shirhamton Community Hall, Opp-St.Bernad’s School, Shirehamptom, BS 11 9Tu
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല