സുനില്‍ നരൈന്റെ മാസ്മരിക ബൗളിങും മനോജ് തിവാരിയുടെ മാന്ത്രിക ബാറ്റിങും ചേര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേ 32 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.
വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയര്‍ കൊല്‍ക്കത്തയെ ബാറ്റിങിനയച്ചു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടാന്‍ മാത്രമേ നൈറ്റ് റൈറഡേഴ്സിനു സാധിച്ചുള്ളൂ. 43 ബോളില്‍ നിന്ന് രണ്ടു ഫോറുകളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 41 റണ്‍സ് നേടിയ മനോജ് തിവാരിയുടെ പക്വതയുള്ള ബാറ്റിങാണ് ടീമിനെ രക്ഷിച്ചത്. ഗൗതം ഗംഭീര്‍ 23 ബോളില്‍ നിന്നും 27 റണ്‍സും യൂസുഫ് പഠാന് 21 ബോളില്‍ നിന്ന് 21 റണ്‍സും നേടി.
മുംബൈയ്ക്കുവേണ്ടി ആര്‍പി സിങാണ് ബൗളിങില്‍ തിളങ്ങിയത്. നാലോവറില്‍ 33 റണ്‍സ് വഴങ്ങി സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. മുനാഫ് പട്ടേല്‍, മലിങ്ക, പൊള്ളാര്‍ഡ്, സ്മിത് എന്നിവര്‍ ഓരോ വിക്കറ്റും കൈക്കലാക്കി.
മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ 19.1 ഓവറില്‍ 108 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞു. 3.1 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുനിലാണ് മുംബൈയുടെ കഥ കഴിച്ചത്. ബാലാജി, ജാക്വിസ് കാലിസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല