സീറോമലബാര്‍സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനായ സേവനം ചെയ്യാന്‍ കേരളത്തില്‍ നിന്നും യുകെയിലെത്തിയ ഫാ.ജയ്‌സണ്‍ കരിപ്പായിക്ക് ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിച്ചേര്‍ന്ന ജയ്‌സണച്ചന് ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിന്‍ ഫാ.സോജി ഓലിക്കല്‍ , ഫാ.ജോമോന്‍ തൊമ്മാന, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍ സെക്രട്ടറി ജോയി എന്നിവരുടെ നേതൃത്ത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും മറ്റ് വിശ്വാസികളും ഹൃദ്യമായ സ്വീകരണം നല്‍കി.
സീറോമലബാര്‍സഭയുടെ വാല്‍സാല്‍ മാസ് സെന്റര്‍ കേന്ദ്രീകരിച്ചാണ് ഫാ.ജെയ്‌സണ്‍ സേവനം ചെയ്യുക. ഇദ്ദേഹത്തിന്റെ വരവോട് കൂടി നിലവില്‍ സീറോമലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സോജിയനോടും ജോമാനച്ചനോടും ചേര്‍ന്ന് മുന്ന് വൈദികരുടെ സേവനം ലഭ്യമാകും.. ഇത് സഭയുടെ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചക്കും കൂടുതല്‍ മേഖലകളിലേയ്ക്ക് വിശ്വാസ സമൂഹത്തെ ഉയര്‍ത്തുവാനും സാധിക്കുമെന്ന് കരുതുന്നു. മെയ് 23ന് 6 മണിക്ക് ബാല്‍സാല്‍ കോമണ്‍ പള്ളിയില്‍ വെച്ച് സീറോമലബാര്‍സഭ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല