നിര്‍ണായക മത്സരത്തില്‍ ചെന്നൈസൂപ്പര്‍ കിംഗ്സിന് ദയനീയ തോല്‍വി. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ പഞ്ചാബിനു മുന്നില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ധോണിയും കൂട്ടരും ചോദിച്ചു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 120 റണ്‍സിന് ഒതുക്കിയ പഞ്ചാബ് 21 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.
രണ്ട് തവണ ഐ.പി.എല്‍ ചാമ്പ്യന്‍പട്ടം നേടിയ ചെന്നൈയുടെ കാര്യം ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ജയിച്ചാല്‍ സെമിയിലെത്താമെന്ന അവസ്ഥയില്‍ പഞ്ചാബിനെ നേരിട്ട ചെന്നൈക്ക് തോല്‍വി കനത്ത ആഘാതമായി. പ്രാഥമിക റൗണ്ടിലെ എല്ലാമത്സരങ്ങളും പൂര്‍ത്തിയാക്കിയ ടീമിന് ഇനി സെമിയിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ പ്രകടനം കാത്തിരിക്കേണ്ട അവസ്ഥയിലാണ.്
16 കളിയില്‍ നിന്നും 17 പോയിന്റുമായി നാലാമതുണ്ടെങ്കിലും മറ്റ് ടീമുകള്‍ക്ക് ഇനിയും മത്സരങ്ങളുള്ളതിനാല്‍ സ്ഥാനത്തിന് ഇളക്കം തട്ടാം. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത ദീര്‍ഘിപ്പിച്ചു. രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട് ഇനി പഞ്ചാബിന.് രണ്ടിലും ജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല