ലണ്ടന്‍: ഉല്‍ക്കകള്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കാവുന്ന പത്ത് സ്ഥലങ്ങളില്‍ ഇന്ത്യയും ബ്രിട്ടനും. ഒരു നഗരത്തേയോ അതില്‍ കൂടുതലോ സ്ഥലങ്ങളില്‍ നാശം വിതക്കാന്‍ കഴിവുളളതാണ് ഈ ക്ഷുദ്രഗ്രഹങ്ങള്‍. ഏറ്റവും കുറഞ്ഞത് മുന്നൂറ്റി മുപ്പത് അടി വീതിയോ വലുപ്പമോ ഉളള നൂറ്റിയേഴ് ഉല്‍ക്കകള്‍ ഏത് നിമിഷവും ഭൂമിയില്‍ പതിക്കാന്‍ പാകത്തിന് ഭൂമിയോട് ചേര്‍ന്ന് ചുറ്റിനടപ്പുണ്ട്. എന്നാല്‍ അത്ര അടുതല്ലാതെ മറ്റൊരു 47,000 എണ്ണവും കറങ്ങി നടക്കുന്നുണ്ട്. ഇവയുടെ ഭീഷണി അത്ര വലുതല്ലെങ്കിലും ഭൂമിയില്‍ പതിക്കാനുളള സാധ്യത തളളിക്കളയാനാകില്ല. യൂണിവേഴ്സിറ്റി ഓഫ് സതാംപ്ടണിലെ ഗവേഷകരാണ് നാസയുടെ വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്സ്പ്ലോററുപയോഗിച്ച് ഉല്്ക്കകളെ കണ്ടെത്തിയത്.
ഉല്‍ക്കകളുടെ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യയും ബ്രിട്ടനും കൂടാതെ ചൈന, ഇന്തോനേഷ്യ, ജപ്പാന്, അമേരിക്ക, ഫീലിപ്പീന്‍സ്, ഇറ്റലി, ബ്രസീല്‍, നൈജീരിയ എന്നീ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിന് അഞ്ച് മില്യണ്‍ മൈലിന് ഉളളിലാണ് കണ്ടുപിടിക്കപ്പെട്ട ഈ നാല്പത്തേഴായിരം ഉല്‍ക്കകളുടേയും സ്ഥാനം. ഇവ അന്തരീക്ഷം കടന്ന് ഭൂമിയില്‍ പതിക്കാനുളള സാധ്യത വളരെ കൂടുതലാണ്. നാസയുടെ തന്നെ നിയോഇംപാക്ടര് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ഉല്‍ക്കകള്‍ നാശം വിതക്കാന്‍ സാധ്യതയുളള സ്ഥലങ്ങള്‍ കണ്ടെത്തിയത്.
സൂര്യനെ ഭ്രമണം ചെയ്യുന്ന ചെറിയ പാറ പോലുളള വസ്തുക്കളാണ് ഉല്‍ക്കകള്‍. ഇവ ഗ്രഹങ്ങളേക്കാള്‍ ചെറുതായിരിക്കും. സാധാരണ ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ തീപിടിച്ച് കത്തിതീരുകയാണ് പതിവ്. അതിനാല്‍ തന്നെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്നവ അന്തരീക്ഷവും കഴിഞ്ഞ് ഭൂമിയില്‍ എത്താന്‍ കഴിവുളളവയാണ്. 1300 അടി വ്യാസമുളള ഒരു ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ റിക്ടര്‍സ്കെയിലില്‍ ഏഴ് രേഖപ്പെടുത്താന്‍ പോന്ന ഒരു ഭൂകമ്പത്തിന്റെ പ്രതീതി ആണ് ഉണ്ടാക്കുക. കടലില്‍ വീണാല്‍ 70 അടി ഉയരം ആര്ജ്ജിത്താവുന്ന ഒരു സുനാമിക്കും വഴിവെയ്ക്കുമത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല