1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

തെരഞ്ഞെടുപ്പ് നടത്താനുളള ഗ്രീക്കിന്റെ തീരുമാനം യൂറോസോണില്‍ നിന്ന് പിന്‍വാങ്ങാനുളള അഭ്യൂഹത്തെ ഒന്നുകൂടി ബലപ്പെടുത്തി. എന്നാല്‍ ഗ്രീക്കിന് അത്രയെളുപ്പം യൂറോയില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയുമോ. സംശയങ്ങളും ഉത്തരങ്ങളുമിതാ…

ഗ്രീസിന് എങ്ങനെ യൂറോ ഉപേക്ഷിക്കാന്‍ കഴിയും?

ഗ്രീസിന് യൂറോ ഉപേക്ഷിക്കാന്‍ കഴിയുമോ എന്നതിന് കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. യൂറോസോണിലെ രാജ്യങ്ങള്‍ക്ക് പൊതുവായ ഒരു കറന്‍സി സമ്പ്രദായം നടപ്പിലാക്കിയപ്പോള്‍ ഒരു രാജ്യത്തിന് അതു ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കൃത്യമായ നിയമ സംവിധാനം നടപ്പിലാക്കിയില്ലെന്നതാണ് സ്ത്യം. യൂറോസോണ്‍ നേതാക്കളും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഇന്‍ര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി ചര്‍ച്ച ചെയ്ത് പൊതുവായ ഒരു തീയ്യതി പ്രഖ്യാപിച്ച് ഗ്രീക്കിന് പിന്‍മാറാം. മിക്കവാറും വെളളിയാഴ്ച വൈകുന്നേരം ഓഹരി വിപണി ക്ലോസ് ചെയ്തതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. നിക്ഷേപകര്‍ക്ക് തീരുമാനത്തോട് പൊരുത്തപ്പെടാനുളള സമയം നല്‍കാനാണ് ഇത്തരമൊരു തീരുമാനമെടുക്കുക.

കറന്‍സിക്കെന്ത് സംഭവിക്കും

ഗ്രീസ് യൂറോകള്‍ അവരുടെ സ്വന്തം കറന്‍സിയിലേക്ക് മാറ്റപ്പെടും. ഗ്രീക്കിന്റെ സ്വന്തം കറന്‍സിയായ ഡ്രാക്കാമ പ്രിന്റു ചെയ്യുന്നത് വരെ യൂറോയില്‍ സ്റ്റാമ്പ് ചെയ്താകും കറന്‍സി നല്‍കുക. ആദ്യം യൂറോയും ഡ്രാക്കാമയും തമ്മിലുളള എക്‌സ്‌ചേഞ്ച് റേറ്റ് `1:1 ആയിരിക്കും. തുടര്‍ന്ന് കറന്‍സി മാര്‍ക്കറ്റാകും എക്‌സ്‌ചേഞ്ച് റേറ്റ് നിയന്ത്രിക്കുന്നത്. അധികം വൈകാതെ ഡ്രാക്കാമയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് കരുതുന്നത്.

രാജ്യത്തിന്റെ കടത്തിന് എന്ത് സംഭവിക്കും?

രാജ്യത്തിന്റെ ആഭ്യന്തര കടം ഡ്രാക്കാമയിലേക്ക് മാറ്റപ്പെടും. എന്നാല്‍ അന്താരാഷ്ട്ര കടം ഏത് കറന്‍സിയില്‍ ഈടാക്കണം എന്നതിനെ സംബന്ധിച്ച് നിയമപ്രശ്‌നം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പണം നല്‍കിയ ബോണ്ട് ഉടമകളും ,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമായി ഗ്രീക്ക് ബാങ്കുകളും ഗവണ്‍മെന്റും ഒരു വിലപേശല്‍ നടത്താനാണ് സാധ്യത. പുതിയ സാഹചര്യം കണക്കിലെടുത്ത് ഐഎംഎഫില്‍ നിന്ന് ലോണ്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

ബാങ്കുകള്‍ക്ക് എന്ത് സംഭവിക്കും?

ബാങ്കുകള്‍ പൂട്ടിപോകാതിരിക്കാന്‍ മൂലധന നിക്ഷേപം രാജ്യത്ത് തന്നെ പിടിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ്. പല നിക്ഷേപകരും ഗ്രീക്കില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണ് സാധ്യത. മറ്റ് മൂലധന നിക്ഷേപങ്ങള്‍ കണ്ടെത്തുകയോ ബാങ്കുകളെ നാഷണലൈസ് ചെയ്യുകയോ ആണ് ഗ്രീക്കിന് ചെയ്യാവുന്ന പരിഹാര മാര്‍ഗ്ഗം.

പുറത്തുപോകുന്നതിന് ഗ്രീക്ക് എന്ത് വില നല്‍കണം?

യുറോയില്‍ നിന്ന് പിന്‍വാങ്ങുന്നത് മൂലം ഗ്രീക്കിന് ഉണ്ടാകുന്ന നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് തിട്ടപ്പെടുത്താനാകില്ല. ലോകത്താകമാനമുളള 450 സാമ്പത്തിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സിന്റെ കണക്ക് അനുസരിച്ച് ഒരു ട്രില്യണ്‍ യൂറോയുടെ നഷ്ടമാണ് ഗ്രീക്കിന് ഉണ്ടാവുക. രാജ്യമൊട്ടാകെ ഇതിന് കനത്ത വില നല്‍കേണ്ടി വരും. ഗ്രീക്ക് കടുത്ത മാന്ദ്യത്തിന്റെ പിടിയിലേക്കാണ് നീങ്ങുന്നത്.

ഇത് യുകെയിലും മറ്റ് രാജ്യങ്ങളിലും എന്ത് പ്രതിഫലനമാണുണ്ടാക്കുന്നത്?

ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഗ്രീക്ക്പുറത്തു പോകുന്നതോടെ മറ്റ് രാജ്യങ്ങള്‍ക്കും പുറത്തുപോകാമെന്ന ഒരു കീഴ്‌വഴക്കം സ്ൃഷ്ടിക്കാന്‍ ഇതിന് കഴിയും. നിലവില്‍ പ്രതിസന്ധി അനുഭവിക്കുന്ന രാജ്യങ്ങളായ പോര്‍ട്ടുഗലിനും ഐയര്‍ലന്റിനും യൂറോയില്‍ നിന്ന് പിന്‍വാങ്ങാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. സ്‌പെയിനും ്ഇറ്റലിയും സമാന സാഹചര്യം നേരിടുന്നവരാണ്. ഇവര്‍ കൂട്ി പിന്‍വാങ്ങിയാല്‍ അത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും അവരുടെ പ്രധാന നിക്ഷേപകരായ ജര്‍മ്മിനിക്കും കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. എന്നാല്‍ ഗ്രീക്കിന്റെ പിന്‍വാങ്ങല്‍ ബ്രിട്ടനേയും ഫ്രാന്‍സിനേയും നേരിട്ട് ബാധിക്കില്ല. എന്നാല്‍ യുകെ ബാങ്കുകളുടെ ഫണ്ടിംഗ് കോസ്റ്റ് കുറയാന്‍ ഇത് കാരണമാകും. ഇത് വായ്പ അനുവദിക്കുന്നതില്‍ കുറവുണ്ടാക്കുകയും പലിശ ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും. വ്യാപാരമേഖലേയും ഭവന നിര്‍മ്മാണ മേഖലയേയും ഇത് കനത്ത രീതിയില്‍ ബാധിക്കും. ഒരു തിരിച്ചു വരവിന് കാലങ്ങളെടുത്തേക്കുമെന്നാണ് നിലവില്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.