1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2012

ഇന്ന് മെയ്‌ 18 . ഇന്നത്തെ യൂറോ മില്യണില്‍ 18 മില്യണയര്‍മാരെ സൃഷ്ട്ടിക്കുമെന്ന് നാഷണല്‍ ലോട്ടറി ഗാരണ്ടി നല്‍കുന്നു.മലയാളികളില്‍ പലരും ഒറ്റയ്ക്കോ കൂട്ടമായോ സ്ഥിരമായി ലോട്ടറി എടുക്കാറുളളവരാണ്.അതിനാല്‍ തന്നെ ഇനി മുതല്‍ വെറുതേ പോയി ലോട്ടറി എടുത്ത് കാശ് കളയാതെ അല്‍പ്പം സൂക്ഷിച്ച് കളിക്കൂ. നിങ്ങള്‍ക്ക് ലോട്ടറി അടിക്കാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്ന കുറെ തന്ത്രങ്ങളിതാ

ഒരാള്‍ക്ക് ലോട്ടറി അടിക്കുന്ന നമ്പര്‍ ഏതെന്ന് പറഞ്ഞ് കൊടുക്കാനാകില്ലെങ്കിലും ജയിക്കാന്‍ സാധ്യതയുളള നമ്പരുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. സാധാരണ ലോട്ടറികളില്‍ ക്രമമില്ലാതെയാണ് നറുക്കെടുപ്പുകള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ആറ് നമ്പറുകളുടെ ഒരു കോംബിനേഷന് നറുക്കെടുപ്പില്‍ വിജയിക്കാന്‍ സാധ്യത കൂടുതലാണ്.

പിറന്നാള്‍ ദിനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുക

പലരും ലക്കി ഡ്രോയില്‍ തങ്ങളുടെ നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പിറന്നാള്‍ ദിനങ്ങളാണ് തെരഞ്ഞെടുക്കാറുളളത്. എന്നാല്‍ ഈ നമ്പരുകള്‍ 32 ന് താഴെയായിരിക്കും. അതിനാല്‍ പിറന്നാള്‍ ദിനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുവാനുള്ള പരിപാടി ഉപേക്ഷിക്കുകഅതുകൊണ്ട് തന്നെ നമ്പരുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ 32 ന് മുകളിലുളള നമ്പരുകള്‍ കൂടി തെരഞ്ഞെടുക്കുക. ഇത് നിങ്ങള്‍ വിജയി ആകാനുളള സാധ്യത വര്‍ദ്ധിപ്പിക്കും.

ലക്കി ടിപ്പ് ടിക്കറ്റ്‌ വാങ്ങുക

സ്വന്തമായി നമ്പരുകള്‍ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി ലക്കി ടിപ്പ് ടിക്കറ്റുകള്‍ വാങ്ങുക.ഒരു കാര്യം ഓര്‍ക്കുക യൂറോ മില്യന്റെ എക്കാലത്തെയും ഉയര്‍ന്ന സമ്മാനത്തുകയായ 161 മില്യന്‍ അടിച്ചത് ലക്കി ടിപ്പ് നമ്പരുകള്‍ തിരഞ്ഞെടുത്ത സ്കോട്ടിഷ് ദമ്പതികള്‍ക്കായിരുന്നു.

റോള്‍ ഓവര്‍ ടിക്കറ്റുകള്‍ വാങ്ങുക

ഒരു തവണ ആര്‍ക്കും ലോട്ടറി അടിച്ചില്ലെങ്കില്‍ അടുത്ത തവണത്തെയ്ക്ക്‌ റോള്‍ ഓവര്‍ ചെയ്യുന്ന സംവിധാനം പ്രയോജനപ്പെടുത്തുക.ഇങ്ങിനെയുള്ള നരുക്കെടുപ്പുകളില്‍ കൂടുതല്‍ സമ്മാനത്തുക ലഭിക്കും

സൂപ്പര്‍ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുക

ലോട്ടറികളുടെ പ്രചരണാര്‍ത്ഥം നടത്തുന്ന സൂപ്പര്‍ ലോട്ടോകള്‍ കളിക്കുന്നതും നല്ലതാണ്. കാരണം അത്തരം നറുക്കെടുപ്പുകളില്‍ കൂടുതല്‍ വിജയികളുണ്ടാകുന്നത് നിങ്ങളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന് ഇന്നത്തെ ജാക്പോട്ട് 51 മില്യന്‍ പൌണ്ടാണ് .ഒപ്പം
18 മില്യണയര്‍മാര്‍ ഗാരണ്ടിയും നല്‍കുന്നു.

ചെറിയ സമ്മാനത്തുകകള്‍ ഉപയോഗിച്ച് വലിയ സമ്മാനത്തിനായി കളിക്കുക

ചെറിയ ചെറിയ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ ആ തുക മുടക്കി ടിക്കറ്റ് എടുത്ത് കൂടുതല്‍ വലിയ സമ്മാനങ്ങള്‍ക്കായി കളിക്കണം. 2012 ലെ പുതുവര്‍ഷപുലരിയില്‍ നടന്ന നറുക്കെടുപ്പില്‍ 18പേര്‍ക്കാണ് ഒറ്റയടിക്ക് സമ്മാനങ്ങള്‍ ലഭിച്ചത്.

ഒരു സത്യം മനസിലാക്കുക .യൂറോമില്യണ്‍ ജാക്ക് പോട്ടാണ് നിങ്ങള്‍ കളിക്കുന്നതെങ്കില് ജയിക്കാനുള്ള സാധ്യത 76,275,360 -ല്‍ ഒന്നാണ് .എന്തായാലും ഭാഗ്യ ദേവതയുടെ കടാക്ഷത്തിനായി ഒന്ന് ശ്രമിക്കുന്നത് നന്നായിരിക്കും

അതെ ഇന്നാണ് ..ഇന്നാണ് ..ഭാഗ്യ ദേവത നിങ്ങളെ മാടി വിളിക്കുന്ന മഹാ സുദിനം.ഒരു ടിക്കറ്റ്‌ വാങ്ങൂ..നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ..ഭാഗ്യം ആര്‍ക്കും വേണ്ടിയും കാത്തു നില്‍ക്കില്ല…അതിനാല്‍ ഇന്ന് തന്നെ ഒരി ടിക്കറ്റ്‌ വാങ്ങൂ..ഭാഗ്യ പരീക്ഷണം നടത്തൂ….

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.