1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2012

കാശുള്ളവര്‍ മാത്രം ഡ്രൈവിങ്ങ് പഠിച്ചാല്‍ മതിയോ? മതിയെന്നാണ് ഡ്രൈവിങ്ങ് പഠിക്കാനുളള ചെലവ് കാണുമ്പോള്‍ തോന്നുന്നത്. ഡ്രൈവിങ്ങ് പഠിക്കാന്‍ മാത്രം ഒരാള്‍ 1000 പൗണ്ടിലധികം ചെലവാക്കണമത്രേ. പ്രൊവിഷണല്‍ ലൈസന്‍സിന് അപേക്ഷിക്കാനുളള 50 പൗണ്ടില്‍ തുടങ്ങുന്നു ചെലവ്. തുടര്‍ന്നങ്ങോട്ട് മികച്ച ഡ്രൈവറായി പുറത്തിറങ്ങാനുളള ഓരോ ഘട്ടത്തിലും പണത്തിന്റെ ചെലവ് ഏറെയാണ്. ഡ്രൈവിംഗ് സ്്റ്റാന്റേഡ്‌സ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ 47 മണിക്കൂര്‍ ക്ലാസ്സും 22 മണിക്കൂര്‍ പ്രൈവറ്റ് പ്രാക്ടീസുമാണ് ലൈസന്‍സ് ലഭിക്കാനുളള മിനിമം യോഗ്യത. ഒരു മണിക്കൂര്‍ ക്ലാസിന് 24 പൗണ്ടാണ് ചെലവ്. അതായത് ഒരു ലൈസന്‍സ് ലഭിക്കാന്‍ മിനിമം 1,128 പൗണ്ടിന്റെ ചെലവ്.

പെട്രോള്‍, ഇന്‍ഷ്വറന്‍സ്, മെയിന്റനന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ഡ്രൈവിംഗ് അല്പം ചെലവേറിയ കാര്യം തന്നെയാണ്. അപ്പോള്‍ പിന്നെ സമ്പന്നര്‍ മാത്രം ഡ്രൈവിംഗ് പഠിച്ചാല്‍ മതിയെന്നോ… ടെന്‍ഷനടിക്കണ്ടന്നേ… ചെലവു കുറച്ചും ഡ്രൈവിംഗ് പഠിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്.

പഠനം സീരിയസ്സാക്കുക

വെറുതേ സമയം കളയാനുളള ഒരു ഉപാധിയായി ഡ്രൈവിംഗ് പഠനത്തെ കാണാതിരിക്കുക. ക്ലാസുകള്‍ ശ്രദ്ധയോടെ കേള്‍്ക്കുകയും ആവശ്യമെങ്കില്‍ നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുക. ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ ക്ലാസുകള്‍ക്ക് ബുക്ക് ചെയ്യുന്നതാകും ഉചിതം. അഴ്ചയിലൊരിക്കലാണ് ക്ലാസിന് പോകുന്നതെങ്കില്‍ പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.

ക്ലാസ്സുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുക.

ക്ലാസുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് ചെലവ് കുറയ്ക്കാന്‍ സാധിക്കും. പത്ത് ക്ലാസുകളില്‍ കൂടുതല്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ പല ഡ്രൈവിംഗ് സ്‌കൂളുകളും ഡിസ്‌കൗണ്ട് നല്‍കാറുണ്ട്. എഎ ഡ്രൈവിംഗ് സ്‌കൂളില്‍ 12 ക്ലാസുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ ഓരോ ക്ലാസിനും 2പൗണ്ട് ഡിസ്‌കൗണ്ട് നല്‍കാറുണ്ട്. അന്‍പത് ക്ലാസുകള്‍ ബുക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് 100 പൗണ്ടിന്റെ ഡിസ്‌കൗണ്ട് ലഭിക്കും.

ഡ്രൈവിംഗ് പരിശീലിക്കുക

ക്ലാസ്ുകള്‍ക്ക് പോകുന്നതിനൊപ്പം സ്വന്തമായി പരിശീലനം നടത്തുന്നതും ഡ്രൈവിംഗ് ടെസ്റ്റില്‍ വേഗം വിജയിക്കാന്‍ സാധിക്കും. പരിശീലനത്തിന് പോകുമ്പോള്‍ കൂടെ ഡ്രൈവിംഗ് അറിയാവുന്ന ആരെയെങ്കിലും കൂട്ടുക. മറ്റൊരാളുടെ കാറാണ് പരിശീലനത്തിന് ഉപയോഗിക്കുന്നതെങ്കില്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ മറക്കരുത്.

മികച്ച അധ്യാപകനെ തെരഞ്ഞെടുക്കുക.

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അധ്യാപകനെ കുറിച്ച് മുന്‍പ് പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തിരക്കാന്‍ മഠിക്കരുത്. മികച്ച ഒരു അധ്യാപകന് നിങ്ങളെ ആദ്യത്തെ റൗണ്ടില്‍ തന്നെ വിജയിപ്പിക്കാന്‍ സാധിക്കും. പ്രാക്ടിക്കല്‍ ടെസ്റ്റിന് 75 പൗണ്ടില്‍ കൂടുതലാണ് ഫീസ്. കുറഞ്ഞ ഫീസ് ഈടാക്കുന്നവരുടെ അടുത്ത് പോകുന്നതിനേക്കാള്‍ നല്ലത് ഫീസ് അല്പം കൂടിയാലും നല്ല പരിശീലനം നല്‍കുന്നവരുടെ അടുത്ത് പോകുന്നതാണ്്.

വിദ്യാ്ര്‍ത്ഥികളുടെ സൗജന്യങ്ങള്‍ പ്രയോജനപ്പെടുത്തുക

വിദ്യാര്‍ത്ഥികള്‍ക്ക് പല ഡ്രൈവിംഗ് സ്‌കൂളുകളും സൗജന്യങ്ങള്‍ നല്‍കാറുണ്ട്. നിങ്ങള്‍ വിദ്യാര്‍ത്ഥിയാണങ്കില്‍ അത്തരം സൗജന്യങ്ങള്‍ മടിക്കാതെ ചോദിച്ച് വാങ്ങിക്കൊളളു.

വിലപേശാന്‍ മടിക്കേണ്ട

നിരവധി ഡ്രൈവിംഗ് സ്‌കൂളുകള്‍ നമുക്ക് മുന്നിലുണ്ട്. ഇത് മത്സരം നിറഞ്ഞ മേഖലയായതിനാല്‍ പല സ്‌കൂളുകളും മികച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്, ഇവയൊക്കെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. പല വെബ്‌സൈറ്റുകളിലും പ്രത്യേക ഓഫറുകള്‍ നല്‍കാറുണ്ട്.

പഠനത്തിലെ പുരോഗതി വിലയിരുത്തുക.

പഠനത്തിലെ പുരോഗതി സ്വയം വിലയിരുത്തുന്നത് ടെസ്റ്റിന് നിങ്ങള്‍ പ്രാപ്തരായോ എന്നറിയാന്‍ സഹായിക്കും. ഡയറക്ട്ഗവ് വെബ്ബ്‌സൈറ്റ് നിങ്ങളുടെ ഡ്രൈവിംഗ് പുരോഗതി അറിയാന്‍ ഡ്രൈവേഴ്‌സ് റെക്കോര്‍ഡ് എന്ന പരീക്ഷ തയ്യാറാക്കിയിട്ടണ്ട്. ഇതില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കാന്‍ സഹായിക്കും.

ക്രാഷ് കോഴ്‌സുകള്‍

വേഗം ലൈസന്‍സ് നേടണമെന്നാണങ്കില്‍ ക്രാഷ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. പല ഡ്രൈവിംഗ് സ്‌കൂളുകളും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്രാഷ് കോഴ്‌സുകള്‍ നടത്താറുണ്ട്. എന്നാല്‍ തിയറി ക്ലാസുകള്‍ മതിയായ അളവില്‍ കിട്ടുമെങ്കിലും പ്രാക്ടിക്കല്‍ ക്ലാസില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. 300 പൗണ്ട് മുതല്‍ 800 പൗണ്ട് വരെയാണ് ഇതിന് ഈടാക്കുക. എന്നാല്‍ ക്രാഷ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മതിയായ അളവില്‍ റോഡ് എക്‌സ്പീരിയന്‍സും ലഭിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.