ബാങ്കോക്ക്: ഗര്‍ഭത്തിലിരുന്ന് മരിച്ച ആറ് കുഞ്ഞുങ്ങളുടെ ശവശരീരങ്ങളുമായി ബ്രട്ടീഷ് പൗരന്‍ അറസ്റ്റിലായി. ഒരു ട്രാവല്‍ ബാഗില്‍ ശവശരീങ്ങളുമായി യാത്ര ചെയ്യവേ ബാങ്കോക്കില്‍ വച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. തായ്‌വാന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച ഹോക്ക് കുന്‍ ചോ എന്ന ഇരുപത്തിയെട്ടുകാരനായ യുവാവാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റിലാകുന്നത്. രണ്ട് മാസം മുതല്‍ ഏഴ് മാസം വരെ പ്രായമായ ആറ് ഭ്രൂണങ്ങളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് തായ് വാനിലേക്ക് കടത്താനായിരുന്നു ഇയാളുടെ ഉദ്ദേശം.
അബോര്‍ഷന്‍ നടത്തുന്നിടങ്ങളില്‍ നിന്ന ഭ്രൂണങ്ങള്‍ വാങ്ങിയശേഷം കരിച്ച് എടുത്ത് അതില്‍ ഗോള്‍ഡന്‍ കളര്‍ പെയിന്റ് ചെയ്ത് എടുക്കുകയാണ് ചെയ്യുക. ഓണ്‍ലൈനിലൂടെ ഇടപാടുകാരെ കണ്ടെടുത്ത ശേഷം ഇവ ബാങ്കോക്കില്‍ നിന്ന തായ് വാനിലെത്തിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ഭ്രൂണങ്ങളുടെ ശവശരീരങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് തായ്‌വാനിലെ വിശ്വാസം. സമ്പന്നരായ ആളുകളാണ് വന്‍ തുകകള്‍ നല്‍കി ഭ്രൂണങ്ങള്‍ സ്വന്തമാക്കുന്നത്. ചോ മുന്‍പ് ഇത്തരത്തില്‍ ആറ് തവണ ഭ്രൂണങ്ങള്‍ തായ്‌വാനിലേക്ക് കടത്തിയിരുന്നു.
അബോര്‍ഷന്‍ വഴി ഒഴിവാക്കുന്ന ഭ്രൂണങ്ങള്‍ കടത്തുന്ന ഒരു മാഫിയ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ചോയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മന്ത്രവാദങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ രാജ്യമായ തായ്‌വാനില്‍ ഇത്തരക്കാര്‍ക്ക് നല്ല പിടിയാണ്. ഓണ്‍ലൈനില്‍ കൂടിയാണ് ഇവര്‍ മാര്‍ക്കറ്റ് കണ്ടെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല