സൂപ്പര്‍താരങ്ങളായ ഷാരൂഖ്ഖാനും അജയ്ദേവ്ഗണും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംഭവിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇരുവര്‍ക്കും തുല്യപ്രാധാന്യം ഉണ്ടാകുമെന്നറിയുന്ന ചിത്രം ഒരുക്കുന്നത് കരണ്‍ ജോഹറാണ്. രോഹിത്ഷെട്ടിയാകും സംവിധായകന്. അതെ, ബോളിവുഡ് കണ്ട പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറും മറ്റൊരു പ്രമുഖ സംവിധായകനായ രോഹിത് ഷെട്ടിയും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു വിസ്മയവിശേഷം.
വര്‍ഷങ്ങളായി ബോളിവുഡില്‍ സജീവമാണെങ്കിലും ഇരുവരും ഇതുവരെ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇതിനുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. ഈഗോ പ്രശ്നങ്ങള്‍ മൂലമാണ് ഇരുവരും ഒന്നിക്കാതിരുന്നതെന്നായിരുന്നു ഒരു മാധ്യമം എഴുതിയത്. ഷാരൂഖും അജയും തമ്മില്‍ കണ്ടാല്‍ ‘ഹായ്’ എന്നുപോലും വിഷ് ചെയ്യാറില്ലെന്നും തമ്മില്‍ കാണുന്ന അവസരങ്ങള്‍ ഇരുവരും ഇടപെട്ട് ഒഴിവാക്കുകയാണെന്നുമായിരുന്നു മറ്റൊരു കണ്ടെത്തല്‍. എന്നാല്‍, ഷാരൂഖും അജയും ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നിട്ടും മാധ്യമങ്ങള്‍ ഇരുവരെയും വെറുതെ വിടാന്‍ തയ്യാറായില്ല.
മറ്റുചില മാധ്യമങ്ങള്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. അജയ്ദേവ്ഗണിന്റെ ഭാര്യയും നടിയുമായ കജോളുമായി ചേര്‍ത്തായിരുന്നു ഈ ഗോസിപ്പ് നിരത്തിയത്. ഷാരൂഖിന്റെ അടുത്ത സുഹൃത്തായാണ് കജോള്‍ അറിയപ്പെടുന്നത്. ഈ സൗഹൃദം തന്നെയായിരുന്നു ഷാരൂഖ്-അജയ് ബന്ധത്തില്‍ വില്ലനാകുന്നത് എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല