നിര്‍ണായക കളിയില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനോട് അഞ്ചു വിക്കറ്റിന് തോറ്റ രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ പ്ളേ ഓഫ് കാണാതെ പുറത്തായി. 15 മത്സരങ്ങളില്‍നിന്ന് 14 പോയന്‍റുള്ള ടീമിന് അവസാന കളിയില്‍ ജയിച്ചാലും രക്ഷയില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 20 ഓവറില്‍ എട്ടുവിക്കറ്റിന്് 126 റണ്‍സാണെടുത്തത്. എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു. 35 പന്തില്‍ 42 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയാണ് ടോപ് സ്കോറര്‍. ശിഖര്‍ ധവാന്‍ 26ഉം ജെ.പി ഡുമിനി 24ഉം റണ്‍സ് നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല