ലണ്ടന്‍: ലോട്ടറികൊണ്ട് ലക്ഷപ്രഭുക്കളാകുന്നവര് ആ കാശുകൊണ്ട് ആദ്യം വാങ്ങുന്നത് ഒരു ഹോട്ട് ടബ്ബ്. ബ്രിട്ടനിലെ നാഷണല്‍ ലോട്ടറി ഓപ്പറേറ്ററായ കെയിംലോട്ട് നടത്തിയ അന്വേഷണത്തിലാണ് ലക്ഷപ്രഭുക്കളുടെ ആഗ്രഹങ്ങള്‍ ചുരുളഴിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു മില്യണോ അതില്‍ കൂടുതലോ നാഷണല്‍ ലോട്ടറി വഴി സമ്മാനമായി ലഭിച്ച 100 പേരിലാണ് അന്വേഷണം നടത്തിയത്. ലോട്ടറി അടിച്ചവരില്‍ 29% പേരും വീട്ടില്‍ ഒരു ഹോട്ട്ടബ്ബ് സ്ഥാപിച്ചു. എന്നാല്‍ 28% പേര് ഒരു വാക്ക് ഇന്‍ വാര്‍ഡ്റോബ് ആണ് വാങ്ങിയത്.
24% ആളുകള്‍ ഒരു ഇലക്ട്രിക് ഗേറ്റ് വീട്ടില്‍ സ്ഥാപിച്ചപ്പോള്‍ 22% ആളുകള്‍ വീട്ടില്‍ ഒരു ഗെയിം റൂം സ്ഥാപിച്ചു. 17% സ്നൂക്കര്‍ ടേബിള്‍ വാങ്ങാനാണ് കാശ് ചെലവഴിച്ചത്. വളര്‍ത്തുമൃഗങ്ങളും ഇവരുടെ ആഗ്രഹങ്ങളുടെ പട്ടികയിലുണ്ട്. 22% ആളുകള്‍ പട്ടിയെ വാങ്ങിയപ്പോള്‍ പൂച്ചയെ വാങ്ങിയവരുടെ എണ്ണം വെറും 4% ആണ്.
16% ആളുകള്‍ വീട്ടില്‍ ഒരു ജിം സ്ഥാപിച്ചപ്പോള്‍ 12% ആളുകള്‍ വീടിനുളളില്‍ ഒരു ഷാംപെയ്ന്‍ ബാര്‍ തന്നെ ഒരുക്കി. 30% ലക്ഷപ്രഭുക്കളും സ്വന്തമായി ഒരു ക്ലീനറെയും 24% ആളുകള്‍ ഒരു തോട്ടക്കാരനെയും നിയമിക്കുകയാണ് ചെയ്തത്. ഒരു ലക്ഷാധിപതിക്ക് സ്വന്തമായി കിണര്‍ വേണമെന്നാണ് ആ്ഗ്രഹം. മറ്റൊരാള്‍ക്ക് മൂന്ന് പിയാനോകള്‍ വേണമെന്നതും.
എന്തായാലും ലോട്ടറി അടിച്ചാല്‍ നമ്മുടെ മലയാളികള്‍ ഇതൊന്നും ആയിരിക്കില്ല ചെയ്യുന്നത്.ഉള്ള നേരത്തെ പെട്ടിയും മടക്കി നാട്ടില്‍ പോയി സുഖമായി ജീവിക്കും.അല്ല പിന്നെ …!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല