ബാബുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിവൈ.എസ്.പി. ശങ്കരനുണ്ണി അങ്കിള്‍ ചിത്രീകരണം പുരോഗമിക്കുന്നു.ശങ്കരനുണ്ണി ഏതു കേസ് അന്വേഷിച്ചാലും പ്രതികള്‍ രക്ഷപ്പെടും. പോലീസ് ഉദ്യോഗസ്ഥനാവാന്‍ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ സംഭവിച്ചുപോയി. കൃഷിയോടാണ് കൂടുതല്‍ താത്പര്യം. അങ്ങ് ദൂരെ വാള്‍പ്പാറയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയുണ്ട്. അതുകൊണ്ട് ശങ്കരനുണ്ണിക്ക് സസ്പെന്ഷന് എന്ന് കേട്ടാല്‍ അന്ന് ആഘോഷമാണ്. കേസ് അന്വേഷണത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ ശങ്കരനുണ്ണിക്ക് സസ്പെന്ഷന് ഉറപ്പ്.
സസ്പെന്‍ഷനിലായാല്‍ നേരെ നാട്ടിലേക്ക്. പിന്നെ കൃഷിപ്പണി. എല്ലാത്തരം കൃഷിയുണ്ടെങ്കിലും വാഴത്തോട്ടമാണ് കൂടുതല്‍. സഹായിക്കാന്‍ ഭാര്യയുണ്ട്. ഒരു നിഴല്‍പോലെ സ്നേഹനിധിയായി ഭാര്യയായ സുനു ആന്റി കൂടെയുണ്ട്. ചെറുപ്പമാണ് ഒപ്പം സുന്ദരിയും.ശങ്കരനുണ്ണിയുടെ കേസും കൃഷിയുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.
കമലിന്റെ ശിഷ്യനായ സൂര്യന് കുമ്പിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശങ്കരനുണ്ണിയായി ബാബുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാധ വര്‍മയാണ് ഭാര്യ.വിഷ്ണു രാഘവ്, സലിംകുമാര്‍, നിഥിന് പോള്‍, രവിശങ്കര്‍, സുമേഷ് തമ്പി, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, ദേവന്, തലൈവാസല്‍ വിജയ്, വിനായകന്, മജീദ്, അഞ്ജന മേനോന്, ശ്രദ്ധ, ഗീത വിജയന്,കെ.പി.എ.സി. ലളിത, ജോളി ഈശോ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ജിബിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.സി. വര്‍ഗീസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷനം വിനോദ് കെ. വിശ്വന് എഴുതുന്നു. ജയനാണ് ക്യാമറാമാന്. ശ്രീകുമാര്‍ ചെന്നിത്തല പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ഈ ചിത്രത്തിന്റെ പി.ആര്.ഒ. എ.എസ്. ദിനേശാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല