വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ നാളുകളില്‍ ആശ്വാസമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ രംഗത്ത്.രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനിയായ സെയ്ൻസ്ബറി പെട്രോൾ ഡീസൽ വിലകളിൽ കുറവു വരുത്താൻ തീരുമാനിച്ചിരിയ്ക്കുന്നു. പെട്രോളിന് 129.99 ആയും ഡീസലിന് 134.49 ആയും വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 3 പെന്നിയും ഡീസലിന് 3.5പെന്നിയുമാണ് വില കുറച്ചിരിക്കുന്നത്.
ഒപ്പം സെയിന്‍സ്‌ബറിയില്‍ നിന്നും പൌണ്ടിന് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ലിറ്ററിന് അഞ്ചു പെന്‍സ് ഇളവും ലഭിക്കും.അങ്ങിനെ വരുമ്പോള്‍ ലിറ്ററിന് 124.99 പെന്‍സിന് നിങ്ങളുടെ പെട്രോള്‍ റാങ്ക് നിറയ്ക്കാം.സമീപകാലത്തെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയാണ് ഇതുവഴി സെയിന്‍സ്‌ബറി വാഗ്ദാനം ചെയ്യുന്നത്.
ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 18 ആന്‍ഡ്രക്‌സ് ടോയ്‌ലറ്റ് റോള്‍ വാങ്ങുന്ന ഉപഭോക്താവിന് 10 പെന്നിയുടെ ഡിസ്‌കൗണ്ട് പമ്പില്‍ നിന്ന് ലഭിക്കും. മോറിസണ്‍സിന്റെ ശാഖകളില്‍ 60 പൗണ്ടില്‍ കൂടുതല്‍ ചെലവാക്കുന്ന കസ്്റ്റമേഴ്‌സിന് 12 പെന്നിയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. ആഗോളതലത്തില്‍ പെട്രോളിന്റെ വില കുറയുമെന്ന പ്രവചനമാണ് പല കമ്പനികളേയും ഡിസ്‌കൗണ്ട് നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.
വീട്ടുചെലവിന്റെ ഭൂരിഭാഗവും കവരുന്നത് ഇന്ധനച്ചെലവുകളാണ് എന്നതാണ് തങ്ങളെ പെട്രോളിന് ഡിസ്‌കൗണ്ട് നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്ന് സെയന്‍സ്‌ബെറിയുടെ ഇന്ധന വിഭാഗം മേധാവി റിച്ചാര്‍ഡ് ക്രാംപ്ടണ്‍ പറഞ്ഞു.
ആഗോളതലത്തില്‍ വിലകുറയുന്നത് കാരണം ജനങ്ങള്‍ നേരിട്ട് പമ്പുകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതിനാലാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു മുഴം മുന്നേ എറിയുന്നത്. ഈയാഴ്ച അവസാനത്തോടെ ആഗോളതലത്തില്‍ പെട്രോളിന്റെ വില 5 പെന്നി വരെ താഴാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല