യു കെയിലെ മലയാളി സംഗീത പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് NRI മലയാളി നിര്‍മിച്ച ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം വീഡിയോ ചിത്രീകരണം പുരോഗമിക്കുന്നു .ആല്‍ബത്തിലെ കണ്മുന്പില് ഈശോയെ ..എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.യു കെ മലയാളികളായ റെക്സ് ജോസും സുപ്രഭ നായരും മാസ്റ്റര്‍ പോള്‍ റോയിയും ബേബി അന്ന തോമസുമാണ് ഈ ഗാനരംഗത്തെ അഭിനേതാക്കള്‍.റെക്സും സുപ്രഭയും യു കെ യിലെ അറിയപ്പെടുന്ന മലയാളി ഗായകരാണ്.
റോയ് കാഞ്ഞിരത്താനം എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനുകളില്‍ ഗാന ശിശ്രൂഷ നയിക്കുന്ന ബിജു കൊച്ചുതെള്ളിയില്‍ ആണ്. യു കെയിലെ പ്രശസ്ത കലാകാരനായ സൌത്തെണ്ടില്‍ നിന്നുള്ള കനെഷ്യസ് അത്തിപ്പൊഴിയുടെ ആശയത്തിന് തിരക്കഥ രൂപം നല്കി അഭ്രപാളികളില്‍ പകര്‍ത്തി,എഡിറ്റിംഗ്,സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് യു കെയിലെ പ്രശസ്ത ക്യാമറമാന് ആയ തോംസണ്‍ തങ്കച്ചന് ആണ്. 15 പാട്ടുകള്‍ അടങ്ങിയ ആല്‍ബത്തിലെ പകുതിയോളം പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞു.ചിത്രീകരണം കൂടി കഴിയുന്നതോടെ കേരളത്തിലെ ചാനലുകളില്‍ വഴി ഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനോടൊപ്പം ആല്‍ബത്തിന്റെ കേരളത്തിലെ ലോഞ്ചിങ്ങും നടത്തും.
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര് ഐ മലയാളി ഒരുക്കിയ സംരഭമാണ് ഈ ആല്‍ബം.മലയാള സംഗീത രംഗത്തെ പ്രശസ്തരായ അഫ്സല് ,ബിജു നാരായണന്,കെസ്റ്റര്‍ ,വിത്സണ് പിറവം,എലിസബത്ത് രാജു,ജെര്സന് ആന്റണി തുടങ്ങിയവര്‍ക്കൊപ്പം യു കെ മലയാളി പ്രതിഭകളായ ,റോയ് കാഞ്ഞിരത്താനം,ശാന്തിമോന് ജേക്കബ്, ബിജു കൊച്ചുതെള്ളിയില്‍ ,സ്റ്റീഫന്‍ കല്ലടയില്‍,കനെഷ്യസ് അത്തിപ്പോഴി,ജോഷി പുലിക്കൂട്ടില്‍,റെക്സ് ജോസ്,ജോയ് ആഗസ്തി ,സെബാസ്റ്റ്യന്‍ മുതുപാറക്കുന്നെല്‍, സോണി ജോണ്‍,ടിങ്കു,സിബി ജോസഫ്,ആരുഷി ജെയ്മോന് ,സിബി ജോസഫ്,ദീപ സന്തോഷ് എന്നിവരും പ്രശസ്ത പ്രവാസി പത്ര പ്രവര്‍ത്തകനായ ജോസ് കുമ്പിളുവെലിലും
ഈ പ്രൊജക്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല