ഇന്റര്‍നെറ്റില്‍ സജീവമാകുന്ന പെണ്‍കുട്ടികളെ കാത്ത് ചതിവലകള്‍. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ബ്ലോഗെഴുതുകയും ചെയ്യുന്ന പെണ്‍കുട്ടിയാണങ്കില്‍ ലൈംഗികമായി ശല്യം ചെയ്യപ്പെടാനുളള സാധ്യത ഏറെയാണത്രേ. സാധാരണയായി സ്ത്രീകളാണ് ഓണ്‍ലൈന്‍ പീഡനത്തിന് ഏറ്റവും അധികം ഇരയാകുന്നത്. പലപ്പോഴും ബ്ലോഗിലൂടെയും മറ്റും സ്വന്തം അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ലൈംഗികചുവയുളള അഭിപ്രായങ്ങളും മറ്റും ലഭിക്കുന്നത്. ഒരു സ്ത്രീയാണ് എഴുതുന്നതെന്ന ബോധമാണ് ഇത്തരക്കാരെ കൂടുതല്‍ ശല്യക്കാരാക്കുന്നത്. ഇത്തരക്കാരെ പേടിച്ച് പല സ്ത്രീകളും അനോണിമസ് എന്ന പേരിലാണ് അഭിപ്രായ പ്രകടനങ്ങള്‍ക്ക് തുനിയുന്നത്. ഫോട്ടോയോ മറ്റോ അപ്‌ലോഡ് ചെയ്താല്‍ കമന്റുകള്‍ എല്ലാ സീമയും ലംഘിക്കാറുണ്ട്.
എന്നാല്‍ ചെറിയൊരു വിഭാഗം പുരുഷന്‍മാരാണ് സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുന്നതിന് പിന്നില്‍. എന്നാല്‍ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ പറ്റിയ വിഭാഗമാണന്ന തോന്നല്‍ ഒഴിവാക്കിയെടുക്കുകയാണ് ഏറ്റവും നല്ല വഴി. സ്വന്തം വ്യക്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന മെസേജുകള്‍ ലഭിക്കുമ്പോള്‍ അവ ഒരു അഭിപ്രായ രൂപീകരണത്തിനായി വിട്ടുകൊടുക്കുക. പ്രതികരിക്കുന്നവരുണ്ട് എന്ന തോന്നല്‍ ഇത്തരക്കാര്‍ക്ക് നല്ല മറുപടിയായിരിക്കും.
പലപ്പോഴും അറിയാവുന്ന സുഹൃത്തുക്കള്‍ തന്നെയാകും കൂടുതല്‍ ശല്യക്കാരാവുക. സ്‌കൂളുകളിലും മറ്റും പഠിക്കുമ്പോള്‍ കമന്റുകളെഴുതിയ ചെറിയ തുണ്ടുകള്‍ പല പെണ്‍കുട്ടികള്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ അത് ഒരു കുളിമുറിയുടെ ഭിത്തികള്‍ക്കുളളില്‍ ഇല്ലാതാക്കാന്‍ കഴിയും. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന കമന്റുകള്‍ ലോകത്തിന് മുന്നിലേക്ക് നിങ്ങളുടെ വ്യക്തിത്വത്തെ തുറന്ന് വെയ്്്ക്കുകയാണ്. ഇത് കൂടുതല്‍ അപകടകരവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ് – യൂണിവ്‌ഴ്‌സിറ്റി ഓഫ് ലിവര്‍പൂളിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ഹേലേ ത്രോബ്രിഡ്ജ് പറഞ്ഞു.
മാതാപിതാക്കള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല് ചെയ്യാന്‍ സാധിക്കുക. കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമ പെടാതെ സൂക്ഷിക്കണം. മാത്രമല്ല കുട്ടികളുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തണം. കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കാര്യമെന്തെന്ന് കണ്ടെത്താനുളള കഴിവ് മാതാപിതാക്കള്‍ക്കുണ്ടാകണം.
മാതാപിതാക്കള്‍ ചെയ്യേണ്ടത്.
കുട്ടികള്‍ ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ദോഷവശങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ആര്‍ക്ക് വേണമെങ്കിലും അത് എടുത്ത് എഡിറ്റ് ചെയ്ത് മോശമായ കാര്യത്തിന് ഉപയോഗിക്കാവുന്നതാണന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് ഉണ്ടാക്കിയെടുക്കണം. ഓണ്‍ലൈനില്‍ കൂടി പരിചയപ്പെടുന്നവര്‍ പറയുന്നത് സത്യം തന്നെയാകണമെന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്ന അപരിചിതരെ സന്ദര്‍ശിക്കാന്‍ ശ്രമിക്കരുത്.
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ പുതുതായി എന്തൊക്കെ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പരിചയമില്ലാത്തവരോട് ചാറ്റ് ചെയ്യുന്നുണ്ടോ?, ഏതൊക്കെ വെബ്ബ്‌സൈറ്റുകളാണ്് ഉപയോഗിക്കുന്നത് എന്നെല്ലാം മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ശല്യക്കാരനായ ഒരാളെ എങ്ങനെ ബ്ലോക്ക് ചെയ്യാം എന്നുളളത് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.
സ്വന്തം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സാധിക്കുന്ന പ്രൈവസി സെറ്റിംഗ്‌സുകളെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. അതു വഴി അപരിചിതര്‍ക്ക് കുട്ടികളെ പറ്റിയുളള സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് തടയാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല