ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന നിങ്ങള്‍ക്കുമാവാം കോടീശ്വരന് എന്ന ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ നടി കാവ്യ മാധവന് എത്തുകയുണ്ടായി. മത്സരാര്‍ത്ഥികള്‍ക്ക് എളുപ്പം ഉത്തരം നല്കാന് കഴിയുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ പഴി കേട്ട കോടീശ്വരന് കാവ്യയുടെ പൊതുവിജ്ഞാനം അളക്കുന്നതു കണ്ട് പ്രേക്ഷകര്‍ ഞെട്ടി.
നടിയുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളായിരുന്നു ചോദ്യങ്ങളില്‍ മിക്കതും. മീശമാധവന് എന്ന സിനിമയില്‍ മാധവന് ഒരാളെ നോക്കി മീശപിരിച്ചാല്‍ അയാള്‍ക്ക് എന്തു സംഭവിക്കുമെന്നതായിരുന്നു നടിയ്ക്ക് ലഭിച്ച ആദ്യ ചോദ്യം. അയാള്‍ ധനികനാവും, അയാള്‍ക്ക് അസുഖം വരും എന്നിങ്ങനെയുള്ള മണ്ടന്‍ ഓപ്ഷനുകള്‍ക്കിടയില്‍ നിന്ന് അയാള്‍ കൊള്ളയടിയ്ക്കപ്പെടും എന്ന ശരിയുത്തരം തിരഞ്ഞെടുക്കാന്‍ നടിയ്ക്ക് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.
ഇമെയില്‍ വിലാസത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം, സ്കൂള്‍ യുവജനോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിയ്ക്ക് നല്‍കിയിരുന്ന പദവി, തുടങ്ങി മണ്ടന്‍ ചോദ്യങ്ങളുടെ നിര നീളുന്നു. ഇത്രയും എളുപ്പമുള്ള ചോദ്യങ്ങള്‍ തനിയ്ക്കായി നല്കിയ ‘ഗുരുജി’യ്ക്ക് ഫ്ലൈയിംങ് കിസ് നല്‍കാനും നടി മറന്നില്ല. പരിപാടിയില്‍ നിന്ന് തനിയ്ക്ക് ലഭിക്കുന്ന തുക ചാരിറ്റിയ്ക്കായി ഉപയോഗിക്കുമെന്ന് നടി തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. എന്തായാലും മണ്ടന്‍ ചോദ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക സ്വന്തം പോക്കറ്റിലിടാതെ അന്യരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കാമെന്നുള്ള നടിയുടെ തീരുമാനം സ്വാഗതാര്‍ഹം തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല