ലണ്ടന്‍: ജി എട്ട് ഉച്ചകോടിയില്‍ നേതാക്കള്‍ക്ക് യുറോസോണ്‍ പ്രതിസന്ധിയേക്കാള്‍ ആവേശം ഫുട്ബോള്‍ മത്സരത്തില്‍. കഴിഞ്ഞദിവസം ചെല്‍സിയയും ബയാന്‍ മ്യൂണിച്ചും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരമാണ് ലോകനേതാക്കള്‍ എല്ലാ തിരക്കും മാറ്റിവച്ച് കണ്ടത്. മത്സരത്തില്‍ ചെല്‍സിയയുടെ വിജയം ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആഘോഷമാക്കുകയും ചെയ്തു. അന്ത്യന്തം ആവേശകരമായ ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലീഷ് ടീമായ ചെല്‍സിയയുടെ ദിദിയര്‍ ഡ്രോഗ്ബാ വിജയഗോള്‍ നേടിയത്. വീജയം ഉറപ്പിച്ചതോടെ കാമറൂണ്‍ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആഹ്ലാദം പങ്കുവെച്ചു.
എന്നാല്‍ ജര്‍മ്മന്‍ ടീമായ ബയാന്‍ മ്യൂണിച്ചിന്റെ പരാജയം ജര്‍മ്മന്‍ ചാന്‍സലര്‍ ആന്ജല മെര്‍ക്കലിന്റെ മുഖത്ത് നിരാശ പടര്‍ത്തി. രണ്ട് വര്‍ഷം മുന്‍പ് ലോകകപ്പ് മത്സരത്തില്‍ ജര്‍മ്മിനി ഇംഗ്ലണ്ടിനെ 4-1ന് തോല്‍പ്പിച്ച മത്സരവും കാമറൂണും ആന്ജല മെര്‍ക്കലയും ഒരുമിച്ച് ഇരുന്നാണ് കണ്ടത്. അന്നത്തെ തോല്‍വിക്കുളള മധുരപ്രതികാരം കൂടിയായി കാമറൂണിന് ഇത്. എന്നാല്‍ ആന്ജല മെര്‍ക്കലിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനും കാമറൂണ്‍ മറന്നില്ല.
ചെല്‍സിയയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ബാരക്ക് ഒബാമ ആരുടേയും പക്ഷം പിടിക്കാന്‍ തയ്യാറായില്ല. ബയാന്‍ മ്യൂണിച്ചിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടിരുന്നു.അഞ്ചില്‍ നാല് പെനാല്‍റ്റികളും ഗോളാക്കിയാണ് ചെല്‍സിയ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല