1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

കരിയര്‍ പച്ചപിടിച്ചു തുടങ്ങുന്ന കാലത്ത് സുരേഷ് ഗോപി നടി ഉര്‍വശിയെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഈ മോഹം മൂന്നാമതൊരാള്‍ മുഖേന ഉര്‍വശിയെ അറിയിച്ചിരുന്നുവെന്നും പ്രശസ്ത സിനിമാലേഖകനായിരുന്ന പല്ലിശേരി പറയുന്നു. പ്രശസ്ത ചലച്ചിത്രവാരികയായ സിനിമാമംഗളത്തില്‍ ചലച്ചിത്രലോകത്തെ അനുഭവങ്ങളെപ്പറ്റിയെഴുതുന്ന അഭ്രലോകത്തിലൂടെയാണ് പല്ലിശേരി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

അക്കാലത്ത് സൂപ്പര്‍താരമായി വളര്‍ന്ന മമ്മൂട്ടിയും അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുമാണ് ഇത് സംബന്ധിച്ച് തനിയ്ക്ക് സൂചനകള്‍ തന്നതെന്ന് പല്ലിശേരി പറയുന്നു. ഐവി ശശി സംവിധാനം ചെയ്ത 1921ല്‍ അഭിനയിക്കുന്ന കാലത്തായിരുന്നു സംഭവം. മമ്മൂട്ടിയും ഹനീഫയും നല്‍കിയ സൂചനകള്‍പ്രകാരം അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്.

മമ്മൂട്ടിയെപ്പോലെ സിനിമയില്‍പ്പേരുദോഷം കേള്‍പ്പിയ്ക്കാത്ത നടനായാണ് സുരേഷ് ഗോപിയെ ലേഖനത്തില്‍ വിശേഷിപ്പിയ്ക്കുന്നത്. കല്യാണപ്രായമായപ്പോള്‍ സുരേഷ് ഗോപിയ്ക്ക് ഉര്‍വശിയെപ്പോലെ ഒരു യുവതിയെ കല്യാണം കഴിയ്ക്കാന്‍ തോന്നിയത്രേ. ആഗ്രഹം നേരിട്ട് തുറന്നുപറയുന്നതിന് പകരം മറ്റൊരാള്‍ മുഖേന അവതരിപ്പിച്ചു.

ഉര്‍വശി വിവാഹത്തിന് സമ്മതം മൂളുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശ്വാസം. എന്നാല്‍ സ്‌നേഹപൂര്‍വത്തോടെ തന്നെ ഈ ആലോചന നിരസിയ്ക്കുകയായിരുന്നുവെന്നാണ് പല്ലിശേരി പറയുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.