22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ടെസ കെ എബ്രഹാമിനെ ഭംഗിയായി അവതരിപ്പിച്ച റിമ കല്ലിങ്കലിന് ടെസയെ മറക്കാനാവുന്നില്ല. ക്രൂര പീഡനത്തിനിരയാവുകയും ചെയ്യാത്ത തെറ്റിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വന്ന ടെസയുടെ മനോവിചാരങ്ങള്‍ ചിത്രം പൂര്‍ത്തിയായിട്ടും റിമയെ അലട്ടിക്കൊണ്ടിരുന്നു.
വളരെയധികം പണിപ്പെട്ടാണ് താന്‍ ടെസയെ പറഞ്ഞയച്ചതെന്ന് റിമ പറയുന്നു. എന്നാല്‍ ഇപ്പോഴും ടെസ പൂര്‍ണ്ണമായും തന്നെ വിട്ടു പോയിട്ടില്ല. ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞ താന്‍ ഭാഗ്യവതിയാണെന്നും നടി.
22 ഫീമെയില്‍ കോട്ടയത്തിലെ അഭിനയത്തിന് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചു പറ്റിയ നടി തിരക്കിലാണ്. പാതിരാമണല്‍, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, വേനലിന്റെ കാലനീക്കങ്ങള്‍ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങള്‍. ഫീമെയില്‍ കോട്ടയത്തിലേതു പോലെ പുതിയ ചിത്രങ്ങളും റിമയ്ക്ക് ഭാഗ്യം നല്‍കട്ടെയെന്ന് ആശംസിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല