യൂറോസോണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളുടെ മോര്‍ട്ട്ഗേജ് നിരക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത. ഗ്രീക്കില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി യൂറോപ്പിനെ മുഴുവന്‍ സാമ്പത്തികസ്ഥിതിയേയും തകിടം മറിക്കുമെന്നാണ് കരുതുന്നത്. ഗ്രീക്ക് യൂറോയില്‍ നിന്ന പിന്‍മാറുന്നതോടെ പിടിച്ചുനില്‍ക്കാനായി ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് മോര്‍ട്ട്‌ഗേജ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.
ബാങ്കുകളും ബില്‍ഡിങ്ങ് സൊസൈറ്റികളും പുതുതായി നല്‍കുന്ന മോര്‍ട്ട്‌ഗേജുകള്‍ക്ക് കൂടിയ നിരക്കാണ് അടുത്തിടെയായി ഈടാക്കുന്നത്. അതുപോലെ തന്നെ വായ്പകള്‍ നല്‍കുന്നതിനുളള മാനദണ്ഡങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി തുടരുകയാണങ്കില്‍ വായ്പകള്‍ അനുവദിക്കുന്നത് മരവിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കൂടുതല്‍ പലിശനിരക്കില്‍ കുറച്ച് ലോണുകള്‍ അനുവദിക്കുക എന്നാണ് നിലവില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നയം.
10.2 ബില്യണ്‍ പൗണ്ടാണ് കഴിഞ്ഞമാസം ഭവന വായ്പയായി അനുവദിച്ചത്. തൊട്ടു മുന്‍പിലത്തെ മാസത്തേക്കാള്‍ 19 ശതമാനം കുറവാണിത്. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടക്കുണ്ടായ ഏറ്റവും കുറവ് നിരക്കാണ് ഏപ്രിലിലേത് എന്നാണ് കരുതുന്നത്. പുതുതായി വീടുവാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കുന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതാണ് പുതുതായി വീട് വാങ്ങുന്നതില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്. ഇതിനൊപ്പം ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതും ഭവന വായ്പയെ ആശ്രയിക്കുന്നതില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്.
എന്തായാലും കുറഞ്ഞ നിരക്കിലെ മോര്‍ട്ട്ഗേജുകള്‍ താമസിയാതെ മാര്‍ക്കെറ്റില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.റീ മോര്‍ട്ട്ഗേജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വൈകാതെ ഇപ്പോള്‍ നിലവിലുള്ള കുറഞ്ഞ നിരക്കുകള്‍ സ്വന്തമാക്കുകയാവും ബുദ്ധിയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല