1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

പത്താംക്ലാസുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തിയപ്പോഴും അച്ഛന്‍ മകളെ കൊലപ്പെടുത്തിയപ്പോഴും വാമൂടി നിന്ന്
ദൃശ്യമാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധം കൊട്ടിഘോഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നടന്‍ തിലകന്‍.

കേരളത്തില്‍ സമീപകാലത്ത് ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണമാരായാന്‍ ഒരു മാധ്യമവും തയ്യാറായില്ല. കാങ്കോല്‍ ആര്‍ട്‌സ്് ലവേഴ്‌സ് അസോസിയേഷന്‍(കല) 20ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ വധം അപലപനീയമാണ്. കേസന്വേഷണം പൂര്‍ത്തിയായി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതുവരെ ഒരു പ്രതികരണത്തിനും താന്‍ തയ്യാറല്ല. കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രതീക്ഷയേകുന്നതാണെന്നും തിലകന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.