1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

മനുഷ്യജീവനു നേരെ ഉയരുന്ന വെല്ലുവിളികള്‍ അതിക്രൂരവും തികച്ചും അപലപനീയവുമാണെന്നും ഇതിനെതിരെ സമൂഹമനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്നും സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍.

ദൈവികദാനമായ ജീവനെ നശിപ്പിക്കുവാന്‍ വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ അവകാശമില്ല. അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച്‌ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്നത്‌ പൈശാചികമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ വി സി സെബാസ്ത്യന്‍ സൂചിപ്പിച്ചു.

സുരക്ഷിതമായി ജീവിക്കുവാനുള്ള പൗരന്റെ മൗലിക അവകാശം ഭരണഘടനയിലൂടെ ഉറപ്പു നല്‍കിയിരിക്കുന്നതാണ്‌. ഇത്‌ നിഷേധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്‌. രാജ്യനന്മയ്ക്ക്‌ മാതൃകയും നിസ്വാര്‍ത്ഥ സേവകരുമാകേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ ഉദ്യോഗസ്ഥ നേതൃത്വങ്ങളും ഈ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.

നാട്ടി‍ല്‍ അഴിമതിയും, അരാജകത്വവും, കൊലപാതകങ്ങളും അരങ്ങേറുന്നു‍ണ്ടെങ്കില്‍ നിയമ നീതി ഭരണ സംവിധാനങ്ങളുടെ നിഷ്ക്രിയത്വമാണ്‌ പ്രകടമാകുന്നത്‌. രാഷ്ട്രീയ ഇടപെടലുകളിലൂടെ നിയമ നീതി വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെട്ടാല്‍ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക് ഇടയാകുമെന്ന്‌ അഡ്വ വി സി സെബാസ്ത്യന്‍ അഭിപ്രായപ്പെട്ടു‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.