ജയം അനിവാര്യമായ നിര്‍ണായക മല്‍സരത്തില്‍ മഹാരാഷ്ട്രയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെമി യോഗ്യത നേടാന്‍ സമനില മാത്രം മതിയായിരുന്ന മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം കീഴടക്കിയത്. കേരളത്തിനു വേണ്ടി കണ്ണന് രണ്ടു ഗോള്‍ നേടി. കളിതുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പെനല്‍റ്റിയിലൂടെ മഹാരാഷ്ട്രയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, എതിരാളികള്‍ വഴങ്ങിയ സെല്‍ഫ് ഗോളില്‍ കേരളം സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ കണ്ണന് എതിര് വലയില്‍ അടിച്ചു കയറ്റിയ രണ്ടു ഗോളുകളുടെ ബലത്തില്‍ കേരളം ആധികാരികമായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഏഴു പോയന്റുമായി ഗ്രൂപ് ജേതാക്കളായാണ് കേരളം 2006നു ശേഷം ആദ്യമായി സെമിഫൈനലിനു യോഗ്യത നേടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല