വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റ് ജയം. വിജയലക്ഷ്യമായ 191 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ, അലസ്റ്റര്‍ കുക്കിന്റെയും (79) ഇയാന്‍ ബെല്ലിന്റെയും (63 നോട്ടൗട്ട്) പ്രകടനമാണ് തുണച്ചത്.
ഒരുഘട്ടത്തില്‍ നാലിന് 57 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ, അഞ്ചാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 132 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ വെസ്റ്റിന്‍ഡീസ് 243, 345., ഇംഗ്ലണ്ട് 398, അഞ്ചിന് 193. രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റെടുത്ത സ്റ്റിയുവര്‍ട്ട് ബ്രോഡാണ് കളിയിലെ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല