പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലുള്ള ഡല്‍ഹി ഡെയര്‍ ഡേവിള്‍സിനെ അട്ടിമറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണിന്റെ ഫൈനലില്‍ കടന്നു. 18 റണ്‍സിന്റെ അവിസ്മരണീയ വിജയത്തോടെയായിരുന്നു കൊല്‍ക്കത്ത ടീമിന്റെ മുന്നേറ്റം.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ കൊല്‍ക്കത്ത ടീം നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് അടിച്ചെടുത്തു. 40 റണ്‍സ് നേടിയ യൂസുഫ് പഥാനും 31 റണ്‍സുമായി മക്കുല്ലവും 32 റണ്‍സുമായി നായകന്‍ ഗൗതം ഗംഭീറും 30 റണ്‍സുമായി ജാക്വിസ് കാലിസും കളം നിറഞ്ഞപ്പോള്‍ ബൗളിങിനെ അനുകൂലിക്കുന്ന പിച്ചായിട്ടു പോലും ഡല്‍ഹി ടീമിന് കാലിടറി. ഇര്‍ഫാന്‍ പഥാന്‍, ഉമേഷ് യാദവ്, പി നെഗി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഗംഭീറിനെ വേണുഗോപാല്‍ റാവു റണ്ണൗട്ടാക്കുകയായിരുന്നു.
മറുപടി ബാറ്റിങ് തുടങ്ങിയ ഡല്‍ഹിയുടെ ഭീഷണി എട്ടുവിക്കറ്റിന് 144 എന്ന നിലയില്‍ അവസാനിച്ചു. ജാക്വിസ് കാലിസും സുനില്‍ നരൈനും രണ്ടു വിക്കറ്റ് വീതം നേടിയപ്പോള്‍ ബാലാജി, ഷക്വിബ് അല്‍ഹസന്‍, ഇക്ബാല്‍ അബ്ദുള്ള, ആര്‍ ഭാട്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 33 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മഹേല ജയവര്‍ധനയായിരുന്നു ടോപ്‌സ്‌കോറര്‍. നാലോവറില്‍ വെറും 24 റണ്‍സ് വഴങ്ങി വീതം വഴങ്ങിയ കാലിസും നരൈനും വിക്കറ്റുകള്‍ നേടിയത്.
21 ബോളില്‍ നിന്ന് മൂന്നു ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും പിന്തുണയോടെ 40 റണ്‍സ് അടിച്ചെടുത്ത യൂസുഫ് പഥാനാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്നു നടക്കുന്ന എലിമിനിഷേന്‍ മത്സരത്തില്‍ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല