രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആണവ ഊര്‍ജ്ജത്തേയും റിന്യൂവബിള്‍ എനര്‍ജിയേയും കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്ന് സൂചിപ്പിച്ച് പുതിയ എനര്‍ജി ബില്‍ അണിയറയില്‍ ഒരുങ്ങുന്നു. കാര്‍ബണ്‍ പുറത്തു വിടുന്നത് തടയുന്നതിനും ദീര്‍ഘകാല ആവശ്യത്തിനുളള ഊര്‍ജ്ജം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഗവണ്‍മെന്റ് ആണവോര്‍ജ്ജത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. നിലവില്‍ ആഭ്യന്തര ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഗ്യാസും കല്‍ക്കരിയും പോലുളള ഇന്ധനങ്ങളാണ്.
വര്‍ദ്ധിച്ച ഊര്‍ജ്ജ ഉപഭോഗങ്ങള്‍ക്കായി പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. എന്നാല്‍ ഇത്തരം കല്‍ക്കരി പ്ലാന്റുകള്‍ അമിതമായി കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറത്തേക്ക് വിടുന്നതിനാലാണ് ന്യൂക്ലീയാര്‍ പവര്‍ പ്ലാന്റും വിന്‍ഡ് ഫാമുകളും സ്ഥാപിക്കുന്നതിന് പുതിയ ബി്ല്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ പുതിയ പദ്ധതി ഉപഭോക്താക്കള്‍ ഉയര്‍ന്ന വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇരട്ടി പ്രഹരമാകും ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന് സ്വന്തമായി ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും അടുത്ത ഒരു ദശാബ്ദദത്തിനുളളില്‍ 110 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം ഈ രംഗത്ത് നടത്തുമെന്നും എനര്‍ജി സെക്രട്ടറി എഡ് ഡേവി പറഞ്ഞു. നിലവിലെ എനര്‍ജി പ്ലാന്റുകള്‍ അന്തരീക്ഷ മലിനീകരണവും ബില്ലുകളും കൂട്ടാന്‍ മാത്രമേ സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം മികച്ച ഒരു അന്തരീക്ഷം ഉണ്ടാക്കാനും പുതിയ നയം സഹായിക്കും. രണ്ടരലക്ഷത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനും പുതിയ പദ്ധതിക്കാകുമെന്ന് എഡ് ഡേവി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല