1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012


ലണ്ടന്‍: എന്‍എച്ച്എസ് വന്ധ്യാതാചികിത്സക്കുളള നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കി. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും നാല്‍പ്പത് കഴിഞ്ഞ സ്ത്രീകള്‍ക്കും ഇനി എന്‍എച്ച്എസ് വഴി സൗജന്യ വന്ധ്യതാചികിത്സയ്ക്ക് വിധേയരാകാന്‍ സാധിക്കും. വന്ധ്യതാചികിത്സക്കുളള ഉയര്‍ന്ന പ്രായപരിധി മൂന്നുവര്‍ഷം കൂടി കൂട്ടി നാല്‍പ്പത്തിരണ്ടാക്കി. പല സ്ത്രീകളും 30 വയസിന്റെ അവസാനകാലഘട്ടത്തിലോ 40കളുടെ തുടക്കത്തിലോ ആണ് വന്ധ്യതാ ചികിത്സയ്ക്ക് തയ്യാറാകുന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രായപരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ വന്ധ്യതാ ചികിത്സക്കുളള വ്യവസ്ഥകള്‍ ഉദാരമായതോടെ ഇതിന്റെ ചെലവ് എന്‍എച്ച്എസിന് താങ്ങാനാകുമോ എന്ന് വിദഗ്ദ്ധര്‍ സംശയം ഉയര്‍ത്തിക്കഴിഞ്ഞു. പുതിയ നിര്‍ദ്ദേശപ്രകാരം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ബീജദാനം വഴി ഇന്‍ട്രായൂട്രൈന്‍ ഇന്‍സുമിനേഷന്‍ വഴി ഗര്‍ഭിണികളാകാവുന്നതാണ്. ആറ് തവണ ഐയുഐ പരാജയപ്പെട്ടാല്‍ പിന്നീട് ഐവിഎഫ് വഴി അവര്‍ക്ക് ഗര്‍ഭിണികളാകാം. എന്നാല്‍ ഇത് വളരെ ചെലവേറിയതായാണ് കാണപ്പെടുന്നത്.

2008ലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി ആക്ടിലെ നിയന്ത്രണങ്ങളാണ് നിലവില്‍ ലഘൂകരിച്ചിരുന്നത്. ഈ നിയമപ്രകാരം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികള്‍ വേണമെന്ന ആവശ്യം എന്‍എച്ചഎസ് അംഗീകരിച്ചിരുന്നില്ല. സ്വവര്‍ഗ്ഗ ദമ്പതികള്‍ കുട്ടികള്‍ക്കായി സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നതില്‍ അടുത്തിടെ വന്‍ വര്‍ദ്ധനവ് വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവണ്‍മെന്റ് നിയമം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.