യൂറോസോണ്‍ പ്രതിസന്ധി ഓരോ ബ്രട്ടീഷ് കുടുംബങ്ങള്‍ക്കും 18,000 പൗണ്ടിന്റെ അധികബാധ്യത വരുത്തിയതായി റിപ്പോര്‍ട്ട്. യുകെയിലെ ആസ്തികളുടെ വില കഴിഞ്ഞവര്‍ഷത്തേക്കാള്‍ 5.5ശതമാനം കുറഞ്ഞതായാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് 470 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം. കടം വാങ്ങുന്നതിന്റെ തോത് ഉയരുകയും ഓഹരികളുടെ മൂല്യം ഇടിയുകയും ചെയ്യുന്നത് പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നതായി ക്യാപ്പിറ്റല്‍ എക്‌ണോമിക്‌സിന്റെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഉപഭോക്താക്കളുടെ കടം ഉയരുകയും തിരിച്ചടവിന്റെ കാര്യത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്ത അവസ്ഥയിലാണ് വിപണി. ഓഹരികളുടെ മൂല്യം ഇടിയുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. ഭവന ആസ്തികളുടെ മൊത്തം വില 2.5 ശതമാനം കുറഞ്ഞു. അതായത് കഴിഞ്ഞ വര്‍ഷം മാത്രം 200 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം. സമ്പത്ത് കുറഞ്ഞതോടെ പഠനം, കാര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി പണം ചെലവാക്കുന്നതില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആഹാരത്തിന് ചെലവാക്കുന്ന പണത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്.
യൂറോസോണ്‍ പ്രതിസന്ധി അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണന്നും ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ച് പിടിക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണന്നും ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് പറഞ്ഞു.ഗ്രീക്ക് തെരഞ്ഞെടുപ്പിന് ശേഷം ബ്രിട്ടന്‍ യൂറോയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിരുന്നു. ഗ്രീക്ക് എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ലോകം ഉറ്റുനോക്കുകയാണ്. അവരുടെ തീരുമാനമാകും പ്രതിസന്ധി എങ്ങനെ പോകുമെന്ന് തീരുമാനിക്കുന്നത്- ചിക്കാഗോയില്‍ നടന്ന നാറ്റോ സമ്മേളനത്തില്‍ സംസാരിക്കവേ ഡേവിഡ് കാമറൂണ്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്നും യൂറോസോണ്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി നാല്‍പ്പത് ശതമാനമായി കുറയുമെന്നും കാമറൂണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായം അനുവദിക്കാനുളള ജിഎട്ട് നേതാക്കളുടെ സമ്മര്‍ദ്ദം ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ തളളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല