മാഞ്ചസ്റ്റര്‍: രാജീവ് ഗാന്ധിയുടെ ഇരുപത്തിയൊന്നാം രക്തസാക്ഷിദിനം ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തി. പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്‌നേഹവിരുന്നും നടത്തി.
ബെന്നിച്ചന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗം ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ ,സൈലസ് എബ്രഹാം, ട്രഷറര്‍ ജോയി കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുമുള്ള പ്രമുഖനേതാക്കള്‍ ടെലിഫോണിലൂടെ സന്ദേശം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല