1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

2700 വര്‍ഷം പഴക്കമുളള പഴയ സീലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബേത്‌ലഹം എന്ന് എഴുതിയിട്ടുളള സീലിന്റെ ഭാഗം ഇസ്രായേലില്‍ നിന്നാണ് കണ്ടെടുത്തിരിക്കുന്നത്. പഴയനിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന യേശുവിന്റെ ജന്മസ്ഥലത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഏറ്റവും പഴക്കമുളള വസ്തുവാണിത്. ഒരു പെന്നിയുടെ മാത്രം വലിപ്പമുളള ഇത് ഇസ്രായേലിലെ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തിയത്.

ബേത്‌ലഹേം എന്നത് ഒരു ബൈബിളിലെ ഭാവനയല്ലന്നും ജറുസലേമിന് അടുത്തുളള ഏതോ ഒരു സ്ഥലമാണന്നും വെളിവാക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. ബൈബിളിലല്ലാതെ ബേത്‌ലഹേം എന്ന് പ്രതിപാദിക്കുന്ന ഒരു സ്തലത്തെ പറ്റി സൂചന ലഭിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ പുതിയ കണ്ടെത്തെലിന് അതീവ പ്രാധാന്യമുണ്ടന്നും പര്യവേഷണത്തിന് നേതൃത്വം നല്‍കിയ എലി ഷുക്രോണ്‍ പറഞ്ഞു.

ബിസി ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്കാണ് സീല്‍ നിര്‍മ്മിച്ചിട്ടുളളത്. അതായത് ക്രിസ്തു ജനിക്കുന്നതിനും എഴുനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സീല്‍ നിര്‍മ്മിച്ചത്. ഒന്നര സെന്റീമീറ്റര്‍ വലിപ്പമുളള സീലില്‍ ഹീബ്രൂ ലിപിയിലാണ് ബേത്‌ലഹേം എന്ന് എഴുതിയിട്ടുളളത്. ബൈബിളിന് പുറത്ത് ബേത്‌ലഹേം എന്നു പറയുന്ന ഒരു സ്ഥലത്തെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും പഴക്കമുളള തെളിവാണിത്. ഫിസ്‌കല്‍ ബുളള എന്ന് പേരിട്ടിരിക്കുന്ന സീല്‍ ബേത്‌ലഹേമില്‍ നിന്ന് ജറുസലേമിലേക്ക് കൊടുത്തയച്ചിരുന്ന ഭരണ നികുതി പ്രമാണങ്ങളില്‍ ഉപയോഗിച്ചിരുന്നതാകാമെന്ന് ബെന്‍ ഗോണ്‍ യൂണിവേഴ്‌സിറ്റിയില്‍ പുരാതന ലിപികളില്‍ ഗവേഷണം നടത്തുന്ന സാമുവല്‍ അക്റ്റവ് പറഞ്ഞു.

സീലില്‍ ആദ്യത്തെ വരി ബേഷാവത് എന്നാണ്. അതായത് ഏഴാമത്തെ. ഒു ഭരണാധികാരിയുടെ ഭരണകാലത്തെയാകാം അത് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ വരിയാണ് ബേത്‌ലഹേം എന്നത്. മൂന്നാമത്തെ വരിയില്‍ സിഎച്ച് എന്ന അക്ഷരം മാത്രമാണ്. സാധാരണയായി മേലക് രാജാവിനെ സൂചിപ്പിക്കാനാണ ഹീബ്രു ഭാഷയില്‍ ഈ അക്ഷരം ഉപോയാഗിക്കുന്നത്. ജറുസലേമിലെ ആദ്യകാല ജൂത ആരാധനാലയത്തിന്റെ കാലഘട്ടത്തിലാണ് സീല്‍ നിര്‍മ്മിച്ചിട്ടുളളത്. ഈ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന നാല്‍പ്പത് സീലുകള്‍ മുന്‍പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ബേത്‌ലഹേമിനെ കുറിച്ച് സൂചന നല്‍കുന്ന സീല്‍ ആദ്യമായാണ് കണ്ടെടുക്കുന്നത്.

പുതിയ കണ്ടെത്തല്‍ വിവാദമായി കഴിഞ്ഞു. ജൂതന്‍മാര്‍ക്ക് വേരുകളുണ്ടായിരുന്ന സ്ഥലമാണ് ഇതെന്ന് പാലസ്തീനികള്‍ വാദമുന്നയിച്ച് കഴിഞ്ഞു. ജൂതന്‍മാര്‍ സിറ്റി ഓഫ് ഡേവിഡ് എന്ന് വിളിക്കുന്ന സില്‍വാനിന് സമീപത്തുനിന്നാണ് പുതിയ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.