താന്‍ അനാശാസ്യത്തിന് പൊലീസ് പിടിയിലായിട്ടില്ലെന്നും അന്ന് പൊലീസ് അറസ്റ്റ് ചെയ്തത് മറ്റേതോ പെണ്‍കുട്ടിയെയാണെന്നും മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി അര്‍ച്ചന. തന്നെ അനാശാസ്യത്തിന് ക്ഷണിച്ചിട്ട് അത് നടക്കാതെ വന്നപ്പോള്‍ ചിലര്‍ തനിക്കെതിരെ നുണപ്രചരണം നടത്തുകയായിരുന്നു എന്നും അര്‍ച്ചന പറയുന്നു.
“എന്നെ പലരും അനാശാസ്യത്തിന് ക്ഷണിക്കാറുണ്ട്. ‘നിന്നെ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞ് പലരും സമീപിച്ചിട്ടുണ്ട്. അത് നടക്കാതെ വരുമ്പോള്‍ ഇക്കൂട്ടര്‍ എനിക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞുനടക്കുകയാണ്” – മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ അര്‍ച്ചന വ്യക്തമാക്കുന്നു.
“എന്‍റെ തലയില്‍ കയറാന്‍ വനാല്‍ ഞാന്‍ അത് സമ്മതിച്ചു കൊടുക്കാറില്ല. ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. സീരിയല്‍ ഫീല്‍ഡില്‍ ഗോസിപ്പുകള്‍ സാധാരണയാണ്. അതിനെതിരെ ഒന്നും ചെയ്തിട്ട് കാര്യമില്ല. അനാശാസ്യത്തിന് അറസ്റ്റിലായെന്ന പേരില്‍ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ ആലോചിച്ചിരുന്നു. അതിന്‍റെ പിന്നാലെ നടക്കേണ്ടിവരുമെന്നതിനാല്‍ അത് ഒഴിവാക്കി” – അര്‍ച്ചന പറയുന്നു.
സീരിയല്‍ വിട്ട് സിനിമയിലേക്ക് പോകാത്തത് സ്ഥിരവരുമാനം നഷ്ടമാകുമെന്നതുകൊണ്ടാണെന്നും അര്‍ച്ചന വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല