1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ മലയാളി യുവതിക്ക് നേരെ മോഷ്ട്ടാക്കളുടെ ആക്രമണം.താലിമാല കൈക്കലാക്കിയ മോഷ്ട്ടാക്കള്‍
യുവതിയുടെ കമ്മല്‍ ചെവിയില്‍ നിന്നും ബലമായി വലിച്ചു പറിച്ചു.ബലപ്രയോഗത്തെ തുടര്‍ന്ന് ചെവിയില്‍ ഉണ്ടായ മുറിവിന് ആറു തുന്നിക്കെട്ടുകള്‍ വേണ്ടി വന്നു.ബലപ്രയോഗത്തിനിടയില്‍ യുവതിയുടെ കയ്യിലിരുന്ന കൈക്കുഞ്ഞിനു നിസ്സാര പരിക്കേറ്റു.യുവതിയുടെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളമുണ്ടാക്കിയതിനാല്‍ മാലയും ഒരു കമ്മലുമായി മോഷ്ട്ടാക്കള്‍ രക്ഷപെട്ടു.ഭര്‍ത്താവ് ഡ്യൂട്ടിയില്‍ ആയിരിക്കെയാണ് സംഭവം.

ഇന്നലെ വൈകുന്നേരത്തെ തെളിഞ്ഞ കാലാവസ്ഥയില്‍ നാലരയോടെ വീടിനു തൊട്ടടുത്ത പാര്‍ക്കില്‍ കുട്ടികളുമൊത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് സ്വര്‍ണം കൈക്കലാക്കുകയെന്ന ഉദ്ദേശത്തോടെ മോഷ്ട്ടാക്കള്‍ ആക്രമിച്ചത്.ഇരുപതു വയസു തോന്നിക്കുന്ന രണ്ടു വെളുത്ത യുവാക്കളും ഒരു കറുത്ത വംശജനുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. യുവാക്കളുടെ സമീപനത്തില്‍ സംശയം തോന്നിയയുടന്‍ മാല കഴുത്തില്‍ നിന്നൂരി ഇരുന്ന കസേരയുടെ അടിയിലേക്ക് ഇട്ടു.ഇത് കണ്ട മോഷ്ട്ടാക്കള്‍ മാല കൈക്കലാക്കുകയും കമ്മലിനായി ചെവിയില്‍ പിടിച്ച് ശകത്മായി വലിക്കുകയുമായിരുന്നു.സൈക്കിളില്‍ രക്ഷപെട്ട മോഷ്ട്ടാക്കളെ മുതിര്‍ന്ന കുട്ടി പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.

യു കെയില്‍ സാമ്പത്തിക മാന്ദ്യം വ്യാപകമായതോടെ ഇന്ത്യക്കാരെ ലക്‌ഷ്യം വച്ചുള്ള മോഷണ ശ്രമം വ്യാപകമായിരിക്കുകയാണ്.ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള ഭ്രമം മനസിലാക്കിയാണ് മോഷ്ടാക്കള്‍ ഇന്ത്യക്കാരെയും അവരുടെ വീടുകളെയും ലക്ഷ്യമിടുന്നത്.അതിനാല്‍ തന്നെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്‌ മുന്നറിയിപ്പ് നല്‍കുന്നു.യുവതിയുടെ വീട്ടില്‍ നിന്നും വെറും അന്‍പതു അടി അകലെയാണ് ഈ സംഭവം നടന്നതെന്നതാണ് ഏറെ ആശ്ചര്യകരമായ കാര്യം. പട്ടാപ്പകല്‍ പൊതു സ്ഥലത്ത് പോലും ആഭരണങ്ങള്‍ ധരിച്ചു നടക്കുനത് സുരക്ഷിതമാല്ലെന്നാണ് വോള്‍വര്‍ഹാമ്പ്ടനില്‍ നടന്ന സംഭവം തെളിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.