1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

കുട്ടനാടിന്റെ മുഖച്ഛായ മാറുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കുട്ടനാട് പാക്കേജ് നാട്ടില്‍ വരുത്തുന്ന മാറ്റങ്ങളും അതില്‍ പ്രവാസി മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നത് ഈ വര്‍ഷത്തെ കുട്ടനാട് സംഗമം വിശദമായി ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കാന്‍ സ്ഥലം എം എല്‍ എ തോമസ് ചാണ്ടിയും ഇക്കുറി എത്തി ചേരും എന്ന് സംഘാടകര്‍ അറിയിച്ചു. ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന കുട്ടനാട് പാക്കേജ് പരിസ്ഥിതി ആഘാതം കൂടാതെ നടപ്പാക്കണം എന്നാകും സംഗമം പ്രധാനമായും ചര്‍ച്ച ചെയ്യുക.

രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ വിവിധ പരിപാടികളോടെ ജൂണ്‍ 30നാണ് ബ്രിസ്റ്റോളില്‍ നാലാമത് കുട്ടനാട് സംഗമം നടക്കുന്നത്. കുട്ടനാടിന്റെ എം.എല്‍ .എ. തോമസ് ചാണ്ടിഇതു രണ്ടാം പ്രാവശ്യവും കുട്ടനാട് സംഗമത്തിന് എത്താമെന്ന് ഉറപ്പ് നല്‍കിയതായി സ്വാഗതസംഘം കമ്മിറ്റിയംഗവും പി.ആര്‍.ഒയുമായ ജിമ്മി മൂലംകുന്നം അറിയിച്ചു. 2010ല്‍ ബിര്‍മിംഗ്ഹാമില്‍ നടന്ന സംഗമത്തിനും എം.എല്‍ .എ. എത്തിയിരുന്നു.
കക്ഷിരാഷ്ട്രീയം ഇല്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ മുന്നോട്ടുവച്ച കുട്ടനാട് വികസനം എല്ലാ കുട്ടനാട്ടുകാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പില്‍വരുത്താനും അതില്‍ പ്രവാസി മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നത് ഈ വര്‍ഷത്തെ കുട്ടനാട് സംഗമം വിശദമായി ചര്‍ച്ച ചെയ്യും. എല്ലാ കുട്ടനാട്ടുകാരെയും സംഗമത്തില്‍ പങ്കെടുക്കാനായി ഭാരവാഹികള്‍ ക്ഷണിച്ചു.

കുട്ടികളുടെ കലാപരിപാടികള്‍ നടത്താന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20ന് മുമ്പ് ജെസി വിനോദ് (0151605601), ബീനാ ബിജു കൊച്ചുതെള്ളി (07588871369) എന്നിവരുടെ പക്കല്‍ പേര് നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി കൊച്ചുതെള്ളി (സ്വിന്‍ഡന്‍) 07878256171, ഷാജി സക്കറിയ (ബ്രിസ്റ്റോള്‍) 07988801036, തോമസുകുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍) 07882193199, റോയി മൂലംകുന്നം (ബിര്‍കന്‍ഹെഡ്/ലിവര്‍പൂള്‍) 07944688014, ജോര്‍ജ് തോട്ടുകടവില്‍ (ലിവര്‍പൂള്‍/ബിര്‍കന്‍ഹെഡ്) 07411456111, ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ (ചോര്‍ളി) 07877680665, ജോബന്‍ കരിക്കംപള്ളി (ബിര്‍മിംഗ്ഹാം) 07878269605, യേശുദാസ് തോട്ടുങ്കല്‍ (ബിര്‍മിംഗ്ഹാം) 07737678128, ബെന്നി തോമസ് (ഇപ്‌സ്വിച്ച്) 07882561600, ടി.വി. തോമസ് (സന്ദര്‍ലാന്റ്) 07446179186, ആന്റണി പുറവടി (ലിവര്‍പൂള്‍) 01513458982

സംഗമസ്ഥലത്തിന്റെ വിലാസം: Filton Communtiy Hall, Elm Park, Filton, Bristol, BS34 7PS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.