രണ്ടായിരത്തി പതിമൂന്ന് ജനുവരിയോടെ ഗ്രീക്ക് യൂറോയില്‍ നിന്ന് പിന്‍മാറുമെന്ന് കറന്‍സി ട്രേഡ് ബാങ്കായ സിറ്റി ഗ്രൂപ്പ്. ലോകത്തിലെ രണ്ടാമത്തെ വലിയ കറന്‍സി ട്രേഡിങ്ങ് ബാങ്കാണ് സിറ്റി ഗ്രൂപ്പ്. രണ്ടായിരത്തി പതിമൂന്ന് ജനുവരിയോടെ ഗ്രീക്ക് യൂറോയില്‍ നിന്ന സ്വന്തം കറന്‍സിയിലേക്ക് മാറും. ഇതിന്റെ മൂല്യം 60 ശതമാനം വരെ ഇടിയാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നു. ഇത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഒരു സാംക്രമികരോഗം പോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേയും ബാധിക്കും. ഒരു പരിധിവരെ അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നതായും ബാങ്കിന്റെ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.
മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ 17ന് പുതിയ തെരഞ്ഞെടുപ്പ് നടത്താനാണ് ഗ്രീക്കിന്റെ തീരുമാനം. എന്നാല്‍ ഗ്രീക്കിലെ പ്രതിസന്ധി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡേവിഡ് കാമറൂണ്‍ അറിയിച്ചു. യൂറോസോണ്‍ പ്രതിസന്ധിയില്‍ ഓഹരിയുടമകളെല്ലാം നിരാശരാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും ഓഹരിയുടമകളുടെ ആത്മവിശ്വാസത്തേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായ വിതാനിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ബെല്‍ പറഞ്ഞു.
യൂറോയില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞദിവസവും ഗ്രീക്കിലെ കാവല്‍ മന്ത്രിസഭ നിഷേധിച്ചു. എന്നാല്‍ യൂറോയില്‍ നിന്ന പിന്‍വാങ്ങുന്നത് മാത്രമാണ് ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുളള ഒരേഒരു വഴിയെന്ന് മുന്‍ ഗ്രീക്ക് പ്രധാനമന്ത്രി ലുകാസ് പാപ്പിഡെമോസ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല