ലണ്ടന്‍: അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍ കാര്‍ഷികവിളകളുടെ ഉല്‍പ്പാദനം കുറഞ്ഞതോടെ ഭക്ഷ്യവില ഇനിയും കൂടിയേക്കുമെന്ന് സൂചന. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന ബ്രിട്ടനിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വഹിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ സാധാരണ ഉപഭോക്താവിന്റെ ബജറ്റ് താളംതെറ്റുന്ന രീതിയിലാണ് വില കുതിക്കുന്നത്. എന്നാല്‍ മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുണ്ടായ കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും കൂട്ടുമെന്ന് ഐക്യരാഷ്ട്രസഭയുടെ എഫ്.എ.ഒ സാക്ഷ്യപ്പെടുത്തുന്നു.
ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഇത് ഇംഗ്ലണ്ടില്‍ മാത്രമല്ല ലോകമാര്‍ക്കറ്റില്‍ തന്നെ പ്രതിഫലിക്കുമെന്ന് എഫ്.എ.ഒ മുന്നറിയിപ്പ് നല്കുന്നു. ഇഗ്ലണ്ടിലെ ഇറച്ചി മാര്‍ക്കറ്റിലും വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്.
എന്തായാലും അടുത്ത കുറച്ചുമാസത്തേക്ക് നല്ല വാര്‍ത്തകളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് എഫ്.എ.ഒ സാമ്പത്തിക ശാസ്ത്രഞ്ജന്‍ അബാസിയന്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല